CT 2025: 'ഇത് എന്റെ അവസാന ഐസിസി ടൂർണമെന്റായിരിക്കാനാണ് സാധ്യത'; തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം, കാരണം ഇതാണ്

യുവത്വമുള്ളതും പുതിയതുമായ കളിക്കാരുടെ തലമുറയിലേക്ക് ദക്ഷിണാഫ്രിക്ക നീങ്ങുമ്പോൾ ചാമ്പ്യൻസ് ട്രോഫി 2025 തന്റെ അവസാന ഐസിസി ടൂർണമെന്റായിരിക്കുമെന്ന് റാസി വാൻ ഡെർ ഡസ്സൻ. 36 കാരനായ ടോപ്പ് ഓർഡർ ബാറ്റർ ഏകദിന ഫോർമാറ്റിൽ മൂന്നാം നമ്പർ കാരനാണ്. ഈ സ്ഥാനത്തിന്റെ പ്രാധാന്യവും അതിലെ മത്സരവുമാണ് താരത്തെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.

“ഇത് തീർച്ചയായും എന്റെ അവസാന ഐസിസി ടൂർണമെന്റായിരിക്കാനുള്ള സാധ്യതയുണ്ട്, ഞാൻ പിന്മാറുമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ചെറുപ്പക്കാർ മുന്നേറുകയാണ്”, ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി വാൻ ഡെർ ഡ്യൂസൻ കറാച്ചിയിൽ പറഞ്ഞു.

ടോണി ഡി സോർസി, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ് തുടങ്ങിയ പ്രതിഭകൾ വരുന്നതിനാൽ, തന്റെ സ്ഥാനം ഉറപ്പില്ലെന്ന് അദ്ദേഹത്തിന് അറിയാം. “ഞാൻ പ്രകടനം നടത്തിയില്ലെങ്കിൽ, ആരെങ്കിലും എന്റെ സ്ഥാനം ഏറ്റെടുക്കും. മുൻഗണനാ പ്രധാന്യം ഞാൻ തീർച്ചയായും പ്രതീക്ഷിക്കുന്നില്ല”, താരം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, വാൻ ഡെർ ഡ്യൂസന്റെ സമീപകാല ഫോം മോശമാണ്. അഫ്ഗാനിസ്ഥാനെതിരായ 52 റൺസിന് മുമ്പ് അവസാന 11 ഇന്നിംഗ്സുകളിൽ ഒരു അർദ്ധ സെഞ്ച്വറി മാത്രം നേടി. ഹെൻറിച്ച് ക്ലാസെൻ ഫിറ്റാവുകയും ഫോമിലേക്ക് മടങ്ങുകയും ചെയ്തതിനാൽ, അദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലാണെന്ന് തോന്നുന്നു.

Read more