ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ വിവാഹമോചന സീസൺ; ആ ഇതിഹാസ താരവും വേർപിരിയുന്നോ?; സംഭവം ഇങ്ങനെ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്സ്മാൻ ആരാണെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ തന്നെ ആരാധകർ ആ താരത്തിന്റെ പേര് പറയും, വിരേന്ദർ സെവാഗ്. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. വീരുവിന്റെ ബാറ്റിംഗ് സ്റ്റൈലിന് തന്നെ വൻ ആരാധക പിന്തുണയുണ്ട്. വിരമിച്ച ശേഷം നാളുകൾ ഏറെയായി കമന്ററിയിലും ചർച്ചകളിലുമായി ക്രിക്കറ്റിൽ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം.

ഇപ്പോഴിതാ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിരേന്ദർ സെവാഗും ഭാര്യ ആര്‍തി അഹ്ലാവത്തും വിവാഹമോചനത്തിന് അരികിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് വൻതോതിൽ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. സെവാഗ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണെങ്കിലും കുടുംബവുമായുള്ള ചിത്രങ്ങൾ അധികം പങ്ക് വെക്കാറില്ല.

കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്കു അമ്മയ്ക്കും മൂത്ത മകന്‍ ആര്യവീറിനുമൊപ്പമുള്ള ചിത്രം സെവാഗ് പങ്കുവച്ചിരുന്നു. പക്ഷെ ഭാര്യ ആര്‍തിയെയും ഇളയ മകന്‍ വേദാന്തിനെയും ഇതില്‍ കാണാനില്ലായിരുന്നു. കൂടാതെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും ചെയ്യ്തു. ഇത് സംശയത്തിന് കാരണമാക്കി. ഇത് വരെ വീരു ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ലെങ്കിലും ഔദ്യോഗീകമായ വിവരങ്ങൾ വരും ദിവസങ്ങളിൽ വന്നേക്കും.

വിരേന്ദർ സെവാഗും ഭാര്യ ആര്‍തി അഹ്ലാവത്തും 2004 ലാണ് വിവാഹിതരാകുന്നത്. ആര്യവീര്‍ സെവാഗ്, വേദാന്ത് സെവാഗ് എന്നീ രണ്ടു ആണ്‍ മക്കളും ഇവര്‍ക്കുണ്ട്.

Read more