ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ അടുത്തിടെ അവകാശവാദം ഉന്നയിച്ചു. 2023 ലെ ഏഷ്യാ കപ്പിനുള്ള ആതിഥേയാവകാശം നിഷേധിച്ചാൽ 50 ഓവർ ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഭീഷണിപ്പെടുത്തിയിരുന്നു.
രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കനേരിയ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കനേരിയ പറഞ്ഞത് ഇങ്ങനെ . “പാകിസ്ഥാൻ 2023 ലോകകപ്പിൽ പങ്കെടുക്കില്ല. ഒന്നോ രണ്ടോ ദിവസത്തിനകം അതേ സ്ഥിരീകരണം വരും. ഏഷ്യാ കപ്പ് ദുബായിലോ ഖത്തറിലോ ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ സമ്മതിച്ചാൽ അത് നല്ല കാര്യമാണ്.”
2023 ലെ ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന നിലപാട് ബിസിസിഐ വ്യക്തമാക്കിയതിന് ശേഷം കോണ്ടിനെന്റൽ ടൂർണമെന്റിന്റെ വേദി തീരുമാനിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഉദ്യോഗസ്ഥർ ഈ മാസം ആദ്യം ബഹ്‌റൈനിൽ യോഗം ചേർന്നു. എന്നിരുന്നാലും, ഒരു നിഗമനത്തിലെത്താൻ അവർ പരാജയപ്പെട്ടു, മാർച്ചിൽ ഒരിക്കൽ കൂടി യോഗം ചേരുമ്പോൾ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നു.
പാകിസ്ഥാൻ ലോകകപ്പ് കളിക്കത്തിരുനാൾ അതിന്റെ നഷ്ടം അവർക്ക് മാത്രമെ ആണെന്നും മറ്റാർക്കും അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ജയ് ഷാ അടുത്തിടെ പ്രശ്താവിച്ചിരുന്നു.