"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ഈ വർഷം നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ മികച്ച സ്‌ക്വാഡിനെ രൂപീകരിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. റീടെൻഷനിൽ പ്രധാനപ്പെട്ട താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക്‌ പാണ്ട്യ, ജസ്പ്രീത് ബുംറ, സൂര്യ കുമാർ യാദവ്, തിലക് വർമ്മ എന്നിവരെ നിലനിർത്തിയപ്പോൾ തന്നെ ടീമിന്റെ മുക്കാൽ ശക്തിയും തികഞ്ഞിരുന്നു. ഇപ്പോഴിതാ ബുംറയ്ക്ക് കൂട്ടായി ട്രെന്റ് ബോൾട്ടും, ദീപക് ചഹാറും എത്തിയതോടെ അടുത്ത ഐപിഎലിൽ ഏറ്റവും ശക്തരായ ടീമായി മുംബൈക്ക് മാറാൻ സാധിക്കും എന്ന് ഉറപ്പാണ്.

ഇത്രയും ശക്തരായ സ്‌ക്വാഡിനെ വെച്ച് അടുത്ത ഐപിഎൽ പ്ലെ ഓഫിലേക്ക് മുംബൈക്ക് കടക്കാൻ സാധിക്കും എന്നാണ് കമന്റേറ്ററും, മുൻ ഇന്ത്യൻ താരവുമായ ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” മുംബൈയുടെ ആദ്യത്തെ 12 പേരും കൊള്ളാം, പക്ഷെ ബാക്കിയുള്ള താരങ്ങളും അവരുടെ പകരക്കാരും എനിക്ക് മികച്ചതാണെന്ന് തോന്നുന്നില്ല. ഒരു ടീമിന്റെയും പകരക്കാർ മികച്ചതല്ല. മുംബൈയുടെ ബോളിങ് യൂണിറ്റ് ഫിറ്റ് ആവണം എന്നുള്ളതാണ് പ്രധാനം. ടീമിലെ എല്ലാവരും ഫിറ്റ് ആണെങ്കിൽ അവർ പ്ലെ ഓഫിലേക്ക് കടക്കണം എന്നാണ് എന്റെ അഭിപ്രായം”

ആകാശ് ചോപ്ര തുടർന്നു:

“ഈ ടീം വെച്ച് അവർ സെമി എത്തിയില്ലെങ്കിൽ, എനിക്ക് ഒന്നും പറയാനില്ല. കഴിഞ്ഞ വർഷവും അവർക്ക് മികച്ച താരങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും സെമി എത്തിയില്ല എന്നത് ആശ്ചര്യമാണ്. മാത്രമല്ല കഴിഞ്ഞ ഐപിഎൽ അവർക്കിടയിൽ ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിരുന്നു, പക്ഷെ അവർ എല്ലാവരും ഒരു കുടുംബം പോലെയാണ്” ആകാശ് ചോപ്ര പറഞ്ഞു.