ഇത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നത് പോലെ; വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന ഇന്‍ഡോറിലെ പിച്ചിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ദിലീപ് വെങ്സാര്‍ക്കര്‍. ബാറ്റര്‍മാര്‍ക്കും ബോളര്‍മാര്‍ക്കും തുല്യ അവസരം നല്‍കാന്‍ പിച്ചിന് നിശ്ചിത ബൗണ്‍സ് ഉണ്ടായിരിക്കണമെന്നും അത് അങ്ങനെ അല്ലാതിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നതിന് തുല്യമാണെന്നും വെങ്സാര്‍ക്കര്‍ പറഞ്ഞു.

നിങ്ങള്‍ക്ക് നല്ല ക്രിക്കറ്റ് കാണണമെങ്കില്‍ പിച്ച് മികച്ചതായിരിക്കണം. തുല്യ ബൗണ്‍സുള്ള വിക്കറ്റ് ഉണ്ടായിരിക്കണം. അതിനാല്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ മുതല്‍ക്കു തന്നെ പന്ത് ടേണ്‍ ചെയ്യുകയാണെങ്കില്‍, അതും ബൗണ്‍സ് കൃത്യമല്ലാതിരിക്കുകയുമാണെങ്കില്‍ അത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നത് പോലെയാണ്- വെങ്സാര്‍ക്കര്‍ പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസത്തെ ആദ്യ രണ്ട് സെഷനുകള്‍ക്കുള്ളില്‍ തന്നെ 109 റണ്‍സിന് കൂടാരം കയറിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 197 റണ്‍സ് നേടി 88 റണ്‍സിന്റെ വിലപ്പെട്ട ലീഡ് പിടിച്ചു. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായില്ല.

ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 163 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് ദിവസം ബാക്കിനില്‍ക്കെ ഓസീസിന് ജയിക്കാന്‍ വേണ്ടത് വെറും 76 റണ്‍സ്. എട്ട് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചെല്‍ സ്റ്റാര്‍ക്ക് മാത്യു കുഹ്‌നെമാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 അര്‍ദ്ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. പുജാര 59 റണ്‍സെടുത്തു പുറത്തായി. രോഹിത് 12, ഗില്‍ 5, കോഹ്‌ലി 13, ജഡേജ 7, ശ്രേയസ് അയ്യര്‍ 26, കെഎസ് ഭരത് 3, അശ്വിന്‍ 16, അക്‌സര്‍ പട്ടേല്‍ 15*, ഉമേഷ് യാദവ് 0, സിറാജ് 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി