ചുമ്മാതൊന്നുമല്ല നല്ല അന്തസായിട്ട് കള്ളത്തരം കാണിച്ചിട്ടല്ലേ, കൂടുതൽ ഡയലോഗ് വേണ്ട കുടുങ്ങി; ഇന്നാണ് ആ ദിവസം

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിൽ ഓവലിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആകാലം കളങ്കമേറിയ ദിനം പിറന്നിട്ട് 16 വർഷമായിരുന്നു. നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയ നാല് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റായിരുന്നു ഇത്. ആദ്യ ടെസ്റ്റ് ഫലം നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ തുടർന്നുള്ള രണ്ടിലും ആതിഥേയർ വിജയിച്ചു. നാലാം മത്സരത്തിൽ ആധിപത്യം പുലർത്തുന്ന പാകിസ്ഥാൻ, ഇൻസമാം ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള യൂണിറ്റിനെ പന്തിൽ കൃത്രിമം കാണിച്ചെന്ന ആരോപണം ഉണ്ടാകുന്നത് വരെ ആദ്യം ജയം സ്വന്തമാക്കുന്നതിന്റെ അടുക്കൽ എത്തിച്ചു.

പാകിസ്ഥാൻ നേരത്തെയും സമാനമായ ചർച്ചയുടെ കേന്ദ്രമായി മാറിയിരുന്നു. 1992ലെ പരമ്പരയിൽ പാകിസ്ഥാൻ പന്തിൽ കൃത്രിമം കാണിച്ചെന്ന് ഇംഗ്ലണ്ട് ആരോപിച്ചിരുന്നുവെങ്കിലും അവ്യക്തമായ തെളിവുകൾ കാരണം അന്ന് നടപടിയുണ്ടായില്ല. 2006 ലെ പരമ്പരയിൽ അമ്പയർമാരായ ഡാരെൽ ഹെയർ, ബില്ലി ഡോക്‌ട്രോവ് എന്നിവർ പന്തിന്റെ അവസ്ഥ പരിശോധിക്കുകയും ഒരു തരത്തിലുള്ള മുന്നറിയിപ്പും നൽകാതെ ഇംഗ്ലണ്ടിന് അഞ്ച് പെനാൽറ്റി റൺസ് നൽകുകയും ചെയ്തു. പാകിസ്ഥാൻ നേരത്തെ പന്തിൽ കൃത്രിമം കാണിക്കുകയും മാറ്റം വരുത്തുകയും ചെയ്തുവെന്ന് വ്യക്തമായതിനാൽ പന്ത് മാറ്റാൻ ഇംഗ്ലണ്ടിന് അനുമതി ലഭിച്ചു.

മത്സരത്തിൽ പാകിസ്ഥാൻ ജയം ഉറപ്പിച്ച ഘട്ടത്തോക്കിൽ നിന്ന് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ലീഡ് കുറയുന്നു എന്ന് മനസിലാക്കിയ പാകിസ്ഥാൻ പന്തിൽ കൃത്രിമം കാണിചെന്ന് ആരോപണം ഉന്നയിക്കുക ആയിരുന്നു. അമ്പയർമാരായ ഹെയർ, ഡോക്‌ട്രോവ് എന്നിവർ പന്ത് പരിശോധിച്ച് മാറ്റം അഭ്യർത്ഥിച്ചു. ചായ ഇടവേള വരെ മത്സരം സാധാരണ നിലയിൽ തുടർന്നു.

ഒരു മണിക്കൂറിന് ശേഷം, അഞ്ച് പെനാൽറ്റി റണ്ണുകൾക്കെതിരെ അമ്പയർമാരെ അനുനയിപ്പിക്കാൻ പാകിസ്ഥാൻ കളിക്കാർ ശ്രമിച്ചെങ്കിലും ഹെയറും ഡോക്‌ട്രോവും മനസ്സ് മാറ്റാൻ തയ്യാറായില്ല. തുടർന്ന് പാക്കിസ്ഥാൻ ഗ്രൗണ്ട് വിട്ടു. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 3-0ന് സ്വന്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വ്യക്തമായ തെളിവുകളില്ലാത്തതിനാൽ പാക്കിസ്ഥാനെതിരായ പന്ത് ചുരണ്ടൽ ആരോപണം ഉപേക്ഷിക്കാൻ ഐസിസി തീരുമാനിച്ചു.

എന്നിരുന്നാലും, ചായ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിനാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇൻസമാം ഉൾ ഹഖിനെ വിലക്കിയിരുന്നു. അന്താരാഷ്‌ട്ര അമ്പയറിംഗ് ഡ്യൂട്ടിയിൽ നിന്നും ഹെയറിനെ ഒഴിവാക്കി . പിന്നീട്, വംശീയ വിവേചനം ആരോപിച്ച് ഐസിസിക്കും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുമെതിരെ കേസെടുക്കുമെന്ന് അദ്ദേഹം വാദിച്ചു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍