അവർ വിരമിച്ചത് മാസായിട്ട് ഒന്നും അല്ല, കിരീടം നേടിയതിന് പിന്നാലെ കോഹ്‌ലിക്കും രോഹിത്തിനും ജഡേജക്കും എതിരെ ആക്രമണവുമായി മൈക്കിൾ വോൺ; പറയുന്നത് ഇങ്ങനെ

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവർ ലോകകപ്പ് ജയത്തിന് പിന്നാലെ ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ വിടവ് തന്നെ ആണെന്ന് യാതൊരു സംശയവും കൂടാതെ പറയാൻ സാധിക്കും. 2024 ബാർബഡോസിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ഈ സീനിയർ താരങ്ങൾ വിരമിക്കുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല.

ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിരന്തരം അഭിപ്രായം പറയുന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, ലോകകപ്പ് വിജയത്തിന് ശേഷം വിരമിച്ച രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ പരിഹസിച്ചുകൊണ്ട് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വോണിൻ്റെ അഭിപ്രായത്തിൽ, മൂവരും ചേർന്ന് ഇന്ത്യക്കായി കൂടുതൽ ഐസിസി കിരീടങ്ങൾ നേടേണ്ടതായിരുന്നു.

“ഇത് പോകാനുള്ള ഒരു മികച്ച മാർഗമാണെന്ന് അവരെല്ലാം സമ്മതിക്കും, പക്ഷേ കൂടുതൽ വൈറ്റ് ബോൾ ട്രോഫികൾ അവർ നേടണമായിരുന്നു. അവൻ (രോഹിത്) തൻ്റെ കൈയിൽ മറ്റൊരു ട്രോഫി നേടാൻ പതിനേഴു വർഷമെടുത്തുവെന്ന് ചിന്തിക്കാൻ പറ്റുമോ. അവർ ഒന്നോ രണ്ടോ തവണ കൂടി വിജയിക്കണമായിരുന്നുവെന്ന് ആദ്യം സമ്മതിക്കുന്നത് അവനായിരിക്കുമെന്ന് ഞാൻ കരുതുന്നു” വോൺ പറഞ്ഞു.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 ഐ പരമ്പരകളിൽ ഇന്ത്യ ഇറങ്ങാനിരിക്കെ, ഹോം സീസണിന് മുമ്പ് വിരാട്, രോഹിത്വി , ബുംറ തുടങ്ങി സീനിയർ താരങ്ങൾക്ക് ബിസിസിഐ റെസ്റ്റ് നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.ഹാർദിക് പാണ്ഡ്യയോ കെ എൽ രാഹുലോ ആയിരിക്കും ശ്രീലങ്കൻ പരമ്പരയിലെ നായകൻ എന്നാണ് പിടിഐ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ