ഏറ്റവും മികച്ച രീതിയിൽ യോർക്കർ എറിയുന്നത് ബുംറയോ മലിംഗയോ അല്ല, അത് ആ താരമാണ്: ഡെയ്ൽ സ്റ്റെയ്ൻ

മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ അടുത്തിടെ പാകിസ്ഥാൻ മുൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തറെ ചരിത്രത്തിലെ ഏറ്റവും മികച്ച യോർക്കർ എറിയുന്ന ബോളർ ആയി തിരഞ്ഞെടുത്തു. ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ, മുൻ വെസ്റ്റ് ഇൻഡീസ് പേസർ ഡ്വെയ്ൻ ബ്രാവോ, ഇന്ത്യയുടെ പേസ് ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറ എന്നിവരെ അവഗണിച്ചാണ് ഡെയ്ൽ സ്റ്റെയ്ൻ തൻ്റെ തിരഞ്ഞെടുപ്പ് നടത്തിയത്.

ക്രിക്കറ്റ് കളിയിലെ ഒരു ഫാസ്റ്റ് ബൗളർക്ക് ഏറ്റവും ഫലപ്രദമായ ഡെലിവറുകളിൽ ഒന്നാണ് യോർക്കർ. കൃത്യമായി എറിഞ്ഞാൽ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കുന്നതും മറിച്ച് പാളി പോയാൽ യദേഷ്ടം റൺ സ്കോർ ചെയ്യാൻ ഇത്തരം പന്തുകൾ ബാറ്റർമാരെ അനുവദിക്കുകയും ചെയ്യും. അവസാന ഓവറുകളിലാണ് മിടുക്കന്മാരായ ബൗളർമാർ ഇത് കൂടുതലായി ഉപയോഗിക്കുന്നത്

കൃത്യമായ യോർക്കറുകർ എറിഞ്ഞ് പേരുകേട്ട താരമാണ് ലസിത് മലിംഗ. യോർക്കറുകൾ ഉപയോഗിച്ച് വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് കൊണ്ട് മലിംഗ പല കളികൾ ശ്രീലങ്കയ്ക്ക് അനുകൂലമാക്കി. 2007 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അത് എല്ലാം അത്ര മികച്ച പന്തുകൾ ആയിരുന്നു.

അടുത്തിടെ മുൻ ദക്ഷിണാഫ്രിക്കൻ താരത്തോട് ഏറ്റവും മികച്ച രീതിയിൽ യോർക്കർ എറിയുന്ന ബോളർ ആരാണ് എന്ന് ചോദിച്ചിരുന്നു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ:” 1999 ലോകകപ്പിലെ അക്തറാണ് ഏറ്റവും മികച്ച രീതിയിൽ യോർക്കർ എറിഞ്ഞത്.” സ്റ്റെയ്ൻ പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി