"സഞ്ജുവിനെ ടീമിൽ എടുക്കുന്നത് മണ്ടത്തരം, പകരം അവനെ ഉൾപ്പെടുത്തണം"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

ടി-20 ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനം സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് റിഷഭ് പന്തും മലയാളി താരമായ സഞ്ജു സാംസണും. നാളുകൾക്ക് മുൻപ് വരെ റിഷഭ് പന്തായിരുന്നു മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ. ടി-20 യിലെ മോശമായ ഫോം മൂലവും, സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനവും കാരണം പന്തിനു ടി-20 യിൽ നിന്ന് താത്കാലികമായി ഇറങ്ങേണ്ടി വന്നു.

ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് പകരം റിഷഭ് പന്തിനെ തിരഞ്ഞെടുക്കണം എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര. സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം സഞ്ജുവിനേക്കാൾ കേമൻ റിഷഭ് ആണെന്നും ഏകദിനത്തിൽ പന്തിനെ തഴഞ്ഞാൽ അത് ഇന്ത്യക്ക് തന്നെ തിരിച്ചടിയാകും എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” വെറും സ്റ്റാറ്റസ് മാത്രം നോക്കുകയാണെങ്കില്‍ ഓപ്പണറാവുന്നതിനു മുമ്പ് 20ല്‍ താഴെയായിരുന്നു സഞ്ജു സംസണിന്റെ ബാറ്റിങ് ശരാശരി. ഇതിനു പിന്നിലുള്ള ചിന്ത പ്രതീക്ഷ നല്‍കുന്നതും മികച്ചതുമാണ്. മുന്‍നിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. റിഷഭ് പന്ത് ഈ തലമുറയുടെ പ്രതിഭയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹത്തെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നത് അബദ്ധമായിരിക്കുമെന്നു എനിക്ക് തോന്നുന്നു” ആകാശ് ചോപ്ര പറഞ്ഞു.

ഏകദിനത്തിലെ കണക്കുകൾ പ്രകാരം ചാമ്പ്യൻസ് ട്രോഫിയിൽ എന്ത് കൊണ്ടും ഇന്ത്യക്ക് മുതൽ കൂട്ടാകുന്നത് സഞ്ജു തന്നെയാണ്. ഉടൻ തന്നെ ബിസിസിഐ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കും. അതിൽ മലയാളി താരത്തിന് അവസരം കിട്ടുമോ ഇല്ലയോ എന്ന കാത്തിരുന്ന് കാണാം.

Latest Stories

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ