കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് ബാറ്ററുടെ ജോലിയാണെന്ന് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. ടി20 ക്രിക്കറ്റില്‍ എന്താണ് മികച്ച ടോട്ടലെന്നു നിങ്ങള്‍ക്കു ഒരിക്കലും പറയാന്‍ കഴിയില്ലെന്നും അതിനാല്‍ പന്തുകള്‍ പാഴാക്കാതെ കളിക്കുകയെന്നതാണ് തന്റെ രീതിയെന്നും സഞ്ജു പറഞ്ഞു.

ടി20യില്‍ നിങ്ങളൊരു ടോട്ടല്‍ പടുത്തുയര്‍ത്തുമ്പോള്‍ എത്രയാണ് നല്ല സ്‌കോറെന്നു നിങ്ങള്‍ക്കു ഒരിക്കലും അറിയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യാനെത്തിയാല്‍ നിങ്ങളെന്തിന് ബോളുകളും സമയവുമെല്ലാം പാഴാക്കണം? ഈ ചോദ്യമാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തുടങ്ങിയ ശേഷം ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങിയത്.

ഒരു സ്ലോ വിക്കറ്റില്‍ കളിക്കുകയാണെങ്കില്‍ ഈ കാരണം പറഞ്ഞ് 150-160 റണ്‍സ് മാത്രമേ ഞങ്ങള്‍ നേടൂയെന്നു പറയാന്‍ പാടില്ല. രണ്ടാമിന്നിങ്സില്‍ വിക്കറ്റ് മെച്ചപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ബോളര്‍മാര്‍ ഉജ്ജ്വല ബോളിംഗിലൂടെ എതിര്‍ ടീമിനെ അതിനേക്കാള്‍ ചെറിയ ടോട്ടലില്‍ ഓള്‍ ഔട്ടാക്കുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് ബാറ്ററുടെ ജോലിയാണ്. ബാറ്റര്‍മാര്‍ റിസ്‌ക്കെടുക്കുകയും വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയും വേണം. കാരണം റണ്‍ ചേസിങ്ങെന്നത് ഇപ്പോള്‍ കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണ്- സഞ്ജു കൂട്ടിച്ചേര്‍ത്തു.

Latest Stories

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ