ഇന്നലെ ഗുവാഹത്തിയിൽ നടന്ന ഐപിഎൽ 2023 ലെ എട്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) കൂറ്റൻ വിജയലക്ഷ്യം മുന്നിൽ ഉള്ളപ്പോഴും യുവ രാജസ്ഥാൻ റോയൽസ് (ആർആർ) ബാറ്റ്സ്മാൻ ദേവദത്ത് പടിക്കൽ കളിച്ച സ്ലോ ഇന്നിങ്സിന് താരം ആരാധരോഷം ഏറ്റുവാങ്ങുകയാണ്.
198 റൺസ് വിജയലക്ഷ്യം ഉള്ളപ്പോൾ 98 റൺസ് മാത്രം മതിയെന്ന രീതിയിലാണ് പടിക്കൽ ടെസ്റ്റ് ഇന്നിംഗ്സ് കളിച്ചത്. അവസാനം ടീം 5 റൺസിന്റെ തോൽവിയെറ്റ് വാങ്ങിയപ്പോൾ അദ്ദേഹം അനാവശ്യമായി നശിപ്പിച്ച പന്തുകൾ ഉണ്ടായിരുന്നെങ്കിൽ എന്നായിരിക്കും രാജസ്ഥാൻ ആരാധകർ ആഗ്രഹിക്കുന്നത്.
198 റൺസ് പിന്തുടർന്ന രാജസ്ഥാൻ മറുപടി ആവേശത്തിലായിരുന്നു. സിക്സും ഫോറുമടിച്ച് അറ്റാക്കിങ്ങ് മോഡിലാണ് ജയ്സ്വാൾ തുടങ്ങിയത്. എന്നാൽ 11 റൺ എടുത്ത താരത്തെ അർഷ്ദിപ് മടക്കി . പരീക്ഷണത്തിന് മുന്നിലേക്ക് സ്ഥാനം നേടിയ അശ്വിൻ പൂജ്യത്തിന് അർഷ്ദിപിന് ഇരയായി മടങ്ങി. സഞ്ജു- ബട്ട്‌ലർ സഖ്യത്തിൽ ആയിരുന്നു പിന്നെയുള്ള പ്രതീക്ഷ. ബട്ട്‌ലർ ബുദ്ധിമുട്ടിയപ്പോൾ സഞ്ജു തകർത്തു. എന്നാൽ ബട്ട്ലർ 19 പുറത്തായ ശേഷം എത്തിയ ദേവ്ദത്ത് ടെസ്റ്റ് കളിച്ചപ്പോൾ അതുവരെ നന്നായി കളിച്ച സാംസൺ 41 ൽ വീണു.
പിന്നാലെ പരാഗ് കുറച്ച് ഷോട്ട് ഒകെ കളിച്ചിട്ട് 20 റൺസിൽ പുറത്തായി. നല്ല ഒരു ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച ദേവദത്തും 21(26) വീണതോടെ പ്രതീക്ഷ മൊത്തം ഹെയ്റ്റ് മയർ – ദ്രുവ് സഖ്യത്തിലായി. ഇരുവരും നന്നായി പൊരുതിയെങ്കിലും ദേവദത്ത് കളഞ്ഞ പന്തുകൾ തിരിച്ചടിയായി. ഹെയ്റ്റ്മയർ 18 പന്തിൽ 36 നേടിയപ്പോൾ ധ്രുവ് 15 പന്തിൽ 32 റൺസ് നേടി തിളങ്ങി.
എന്തായാലും പടിക്കൽ തന്നെ ആയിരുന്നു ഇന്നലെ ട്രോളന്മാരായുടെ വേട്ടമൃഗം . ട്വിറ്ററിലെ പ്രതികരണങ്ങളിലൂടെയാണ് അവർ അദ്ദേഹത്തെ ക്രൂരമായി വിമർശിച്ചത്.