ആ രണ്ട് താരങ്ങളെ തഴഞ്ഞത് ഇന്ത്യയ്ക്ക് പറ്റിയ വലിയ മണ്ടത്തരം; വിലയിരുത്തലുമായി അക്തര്‍

ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരാശരായ നിരവധി താരങ്ങളുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ മുതല്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ വരെ അക്കൂട്ടത്തില്‍പെടുന്നു. ഇപ്പോഴിതാ ചാഹലിനെയും അര്‍ഷ്ദീപ് സിംഗിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് പാക് മുന്‍ താരം ശുഐബ് അക്തര്‍.

അവര്‍ ചാഹലിനെ തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നതിലും അപ്പുറമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നം, അവര്‍ 150-നോ 200-നോ പുറത്താകുമ്പോള്‍, ബാറ്റ്‌സ്മാന്‍മാരല്ല, ബോളര്‍മാരാണ് പ്രകടനം നടത്തേണ്ടത്. ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എങ്കില്‍, 7 അല്ലെങ്കില്‍ 8 നമ്പറില്‍ എത്തുന്നവര്‍ എന്ത് ചെയ്യും?

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരു ബോളറുടെ കുറവുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ബോളിംഗില്‍ കൂടുതല്‍ വൈവിധ്യം കൂട്ടാന്‍ ഇന്ത്യ ഇടങ്കയ്യന്‍ സീമര്‍ അര്‍ഷ്ദീപ് സിംഗിനെയും തിരഞ്ഞെടുക്കേണ്ടതായിരുന്നു. കാരണം നിങ്ങള്‍ പാകിസ്ഥാനെപ്പോലെയുള്ള ഒരാളോട് കളിക്കുമ്പോള്‍, നിങ്ങള്‍ക്ക് ആ ഒരു ഇടംകൈയ്യന്‍ സീമറെ ആവശ്യമാണ്- അക്തര്‍ പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു