നീ ഒക്കെ കളഞ്ഞു കുളിച്ചത് സുവർണാവസരമായിരുന്നു, അതായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയത്; പ്രതികരണവുമായി മുൻ സെലക്ടർ

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് പരമ്പര ഗംഭീരമായി സമനിലയിലാക്കി. ഫോമിലുള്ള ബാറ്റർമാരായ ജോ റൂട്ടും ജോണി ബെയർസ്റ്റോയും അപരാജിത സെഞ്ചുറികൾ നേടിയതോടെ അവർ ടെസ്റ്റിലെ എക്കാലത്തെയും ഉയർന്ന റൺസ് വേട്ടകളിൽ ഒന്നിലൂടെ ഇന്ത്യയെ തോൽപ്പിച്ചു . എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്കെതിരെ ആതിഥേയർ 7 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയപ്പോൾ ബെയർസ്റ്റോയും റൂട്ടും പുറത്താകാതെ നിന്നു.

മൂന്ന് ദിവസവും ആധിപത്യം ഉണ്ടഫായിരുന്നിട്ടും അവസാന രണ്ട് ദിനനഗളിൽ ബാറ്റിങിലും ബൗളിങ്ങിലും കാണിച്ച അലസതയാണ് ഇന്ത്യക്ക് പാരയായത്. ആധിപത്യം കളഞ്ഞു കുളിച്ച ഇന്ത്യക്ക് എതിരെ വളരെ വലിയ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

മുൻ ഇന്ത്യൻ താരവും സെലക്ടറുമായ ജതിൻ പരഞ്ജ്‌പെ പറയുന്നത് അനുസരിച്ച് ഇന്ത്യയുടെ യുവതാരങ്ങളാണ് തോൽവിക്ക് കാരണം, പലരും കിട്ടിയ അവസരം കളഞ്ഞു കുളിക്കുകയാണ് ചെയ്‌തത്‌. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ യുവ കളിക്കാർ അവരുടെ സമീപനത്തിൽ അൽപ്പം അശ്രദ്ധരായിരുന്നു, അത് എനിക്ക് അൽപ്പം ആശങ്കാജനകമാണ്. ഇകാരണങ്ങൾ ഇതാകും: ‘ഒന്നുകിൽ നിങ്ങൾ അങ്ങനെ കളിക്കാൻ ആഗ്രഹിക്കുന്നു, അത് സ്വയം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് തോന്നുന്നു, അല്ലെങ്കിൽ നിങ്ങൾക്ക് സാഹചര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നില്ല’. രണ്ടാമത്തേത് വളരെ വളരെ അപകടകരമാണ്. ഈ വ്യക്തതയാണ് രാഹുലും (ദ്രാവിഡും) വിക്രം റാത്തോറും യുവതാരങ്ങളിൽ ഉണ്ടാക്കേണ്ടത്.”

“ആദ്യ ഇന്നിംഗ്‌സിൽ ഗിൽ ബാറ്റ് ചെയ്ത രീതി, 45 മിനിറ്റ് അങ്ങനെ ബാറ്റ് ചെയ്തിരുന്നെങ്കിൽ, അദ്ദേഹം 40 റൺസ് നേടുമായിരുന്നു, ആ സമയം ചിലപ്പോൾ മറ്റൊരു രീതിയിൽ കളി തന്നെ മാറുമായിരുന്നു… ഇത് ഒരു വ്യത്യസ്ത ബോൾ ഗെയിമായിരിക്കും,” പരഞ്ജ്‌പെ പറഞ്ഞു. ക്രിക്കറ്റ് ജേണലിസ്റ്റും അവതാരകനുമായ ജാമി ആൾട്ടർ ഗ്ലാൻസിലെ ചാറ്റ് ഷോയുടെ ഒരു എപ്പിസോഡിനിടെ പറഞ്ഞു.

ഇന്ന് തുടങ്ങുന്ന ടി20 പരമ്പര ജയത്തോടെ തുടങ്ങാനാകും ഇന്ത്യൻ ശ്രമം.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി