ഞാൻ കാരണമാണ് ആർസിബിക്ക് അന്ന് ആ പണി കിട്ടിയത്, തുറന്ന് പറച്ചിലുമായി ഷെയ്ൻ വാട്‌സൺ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മുൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ 2016 ലെ ഐപിഎൽ കിരീടം നഷ്ടപെടുത്തിയതിനെക്കുറിച്ച് ബാംഗ്ലൂർ ആരാധകരോട് അടുത്തിടെ ബംഗളൂരുവിലെ പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പരിപാടിയിൽ ക്ഷമാപണം നടത്തി. 2008 മുതൽ 2015 വരെ രാജസ്ഥാൻ റോയൽസിനൊപ്പം (ആർആർ) കളിച്ച ശേഷം 2016ലും 2017ലും ഓസീസ് ആർസിബിക്ക് വേണ്ടി താരം കളിച്ചു.

ഐപിഎൽ 2016 സീസണിൻ്റെ രണ്ടാം പകുതിയിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് ഒടുവിൽ ആർസിബി പ്ലേ ഓഫിലേക്കും ഒടുവിൽ ഫൈനലിലേക്കും യോഗ്യത നേടി. എന്നിരുന്നാലും, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഫൈനൽ മത്സരത്തിൽ ആർസിബി ബൗളർമാർ ചെണ്ടകൾ ആയപ്പോൾ ഹൈദരാബാദ് 20 ഓവറിൽ 208/7 എന്ന കൂറ്റൻ സ്‌കോർ ഉയർത്തി. 4 ഓവറിൽ 0/61 എന്ന നിലയിൽ ഫിനിഷ് ചെയ്ത ആർസിബിയുടെ ദയനീയമായ ബൗളിംഗ് പ്രകടനത്തിലെ ഏറ്റവും വലിയ കുറ്റവാളി വാട്‌സണായിരുന്നു. റൺ വേട്ടയ്ക്കിടെ അദ്ദേഹത്തിന് ബാറ്റിംഗിലും 9 റൺ മാത്രം നേടി അദ്ദേഹം നിരാശപ്പെടുത്തി.

“ഇന്ന് രാത്രി ഇവിടെയുള്ള എല്ലാ ആർസിബി ആരാധകരോടും എനിക്ക് ക്ഷമാപണം നടത്താൻ തോന്നുന്നു. ആർസിബി ആരാധകരോട് എനിക്ക് വളരെയധികം മാപ്പ് പറയേണ്ടതിൻ്റെ കാരണം 2016 ഐപിഎൽ ഫൈനൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കാര്യത്തെക്കുറിച്ച് എനിക്ക് വിഷമം ഉണ്ട്. എനിക്ക് കഴിയുന്നത് പോലെ ഞാൻ തയ്യാറായിരുന്നു. മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എൻ്റെ ഏറ്റവും മികച്ചത് നല്കാൻ എനിക്ക് പറ്റിയില്ല. ബൗളിംഗ് നോക്കിയാൽ ഞാൻ ദയനീയ പ്രകടനമാണ് നടത്തിയത്.”

ഫൈനലിലെ തോൽവികൾക്കിടയിലും, വാട്‌സൺ 2016 ഐപിഎൽ സീസണിൽ മികച്ച് നിന്നിരുന്നു. 16 മത്സരങ്ങളിൽ നിന്ന് താരം 20 വിക്കറ്റാണ് നേടിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം