IPL 2025: സഞ്ജു കാരണം തന്നെയാണ് അവർ ഒഴിവാക്കപ്പെട്ടത്, അവന്മാർ മൂന്നും..., വമ്പൻ വെളിപ്പെടുത്തലുമായി രാഹുൽ ദ്രാവിഡ്

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് (ആർആർ) തങ്ങളുടെ നിലനിർത്തിയ കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു, പരിചയവും യുവത്വവും വാഗ്ദാനം ചെയ്യുന്ന താരങ്ങളെയാണ് ടീം നിലനിർത്തിയത്. 18 കോടി രൂപക്ക് നിലനിർത്തിയ സഞ്ജു സാംസൺ, യശ്വസി ജയ്‌സ്വാൾ എന്നിവർക്ക് വേണ്ടിയാണ് ടീം ഏറ്റവും കൂടുതൽ തുക മുടക്കിയത്.

147.59 എന്ന ശക്തമായ സ്‌ട്രൈക്ക് റേറ്റിൽ 60 ഇന്നിംഗ്‌സുകളിൽ നിന്ന് 1,835 റൺസ് സഞ്ജു ഈ കാലയളവിൽ നേടി. തകർപ്പൻ പ്രകടനങ്ങൾക്ക് പേരുകേട്ട സാംസണിൻ്റെ നേതൃത്വം കഴിഞ്ഞ നാല് സീസണുകളിൽ റോയൽസിനെ രണ്ട് തവണ പ്ലേ ഓഫിലേക്ക് നയിച്ചു, 2022 ലെ അവിസ്മരണീയമായ റണ്ണർഅപ്പ് ഫിനിഷ് ഉൾപ്പെടെ. 18 കോടി രൂപയിൽ ടീമിൽ തുടരുന്ന സഞ്ജു തന്നെയാ ടീമിന്റെ പ്രതീക്ഷയുടെ പ്രധാന കാരണം.

ടോപ്പ് ഓർഡർ ബാറ്റർ യശസ്വി ജയ്‌സ്വാൾ, ഓൾറൗണ്ടർ റിയാൻ പരാഗ്, വിക്കറ്റ് കീപ്പർ-ബാറ്റർ ധ്രുവ് ജുറെൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, പരിചയസമ്പന്നനായ മീഡിയം പേസർ സന്ദീപ് ശർമ എന്നിവരാണ് സാംസണെ കൂടാതെ ടീം നിലനിർത്തിയത്. എന്നിരുന്നാലും, ഇന്ത്യയുടെ രണ്ട് സ്റ്റാർ സ്പിന്നർമാർ – യുസ്‌വേന്ദ്ര ചാഹലും രവിചന്ദ്രൻ അശ്വിനും ഉൾപ്പെടെ, നിലനിർത്തൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

ചാഹൽ, അശ്വിൻ, ബട്ട്ലർ തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് ദ്രാവിഡ് പറഞ്ഞത് ഇങ്ങനെയാണ്. “ഈ നിലനിർത്തലുകളിൽ സഞ്ജുവിന് വലിയ പങ്കുണ്ട്. അവനും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. ഒരു ക്യാപ്റ്റനെന്ന നിലയിൽ, ഈ കളിക്കാരുമായി അദ്ദേഹം ഒരുപാട് നല്ല ബന്ധം സ്ഥാപിച്ചതാണ്. ഞങ്ങൾക്ക് നിലനിർത്താൻ കഴിയാത്ത കളിക്കാരെ ഓർത്ത് ഞങ്ങൾക്ക് വളരെ സങ്കടമുണ്ട്, സഞ്ജു ഇപ്പോൾ 5-6 വർഷമായി ഈ കളിക്കാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്,” നിലനിർത്തൽ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ദ്രാവിഡ് പറഞ്ഞു.

“സഞ്ജു ഒരുപാട് ആലോചിച്ചാണ് പല തീരുമാനങ്ങളും എടുത്തത്. ഒഴിവാക്കപ്പെട്ട പലരും ഞങ്ങളുടെ മികച്ച താരങ്ങൾ ആയിരുന്നു. എന്നിട്ടും അവരെ ഞങ്ങൾക്ക് ഒഴിവാക്കേണ്ടത് ആയി വന്നു. പക്ഷെ ഏറ്റവും മികച്ച താരങ്ങളെ തന്നെയാണ് ഞങ്ങൾ ഇപ്പോൾ നിലനിർത്തിയിരിക്കുന്നത് എന്ന് പറയാം.” സഞ്ജു പറഞ്ഞു.

ഐപിഎൽ 2024-ൽ റോയൽസിൻ്റെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിരുന്നു ചാഹൽ (15 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ്), ടൂർണമെൻ്റിൻ്റെ 2023 സീസണിൽ 21 വിക്കറ്റ് വീഴ്ത്തി.

Latest Stories

എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലേക്ക്

വീണ്ടും സ്പിന്‍ ചതി, ന്യൂസിലന്‍ഡിനെ എറിഞ്ഞെടുക്കി ഇന്ത്യ

ഇതുവരെ പിരിച്ചുവിട്ടത് പൊലീസിലെ 108 ക്രിമിനലുകളെ; കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

'മണിക്കൂറുകൾ ചികിത്സിച്ചില്ല, പീഡിയാട്രിഷ്യന് പകരമുണ്ടായിരുന്നത് നേഴ്സ്'; ഒരു വയസുകാരന്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

ചിരിപ്പൂരം തീര്‍ക്കാന്‍ നിഖില വിമല്‍, 'പെണ്ണ് കേസ്' വരുന്നു; ഡിസംബറില്‍ ആരംഭിക്കും

മലമുകളിലെ ക്ഷേത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി തീര്‍ത്ഥാടകര്‍; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം

ബിജെപി നേതാവിനെ ഉടൻ ചോദ്യം ചെയ്യും; കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര വകുപ്പ്

മമ്മൂട്ടി പിന്മാറി! അയ്യങ്കാളി ആകാന്‍ മലയാളത്തിലെ ആക്ഷന്‍ ഹീറോ; പ്രഖ്യാപിച്ച് സംവിധായകന്‍

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക കുത്തനെ ഉയര്‍ത്തി; വര്‍ദ്ധന ഇരട്ടിയില്‍ അധികം; പൊതുജനങ്ങള്‍ക്ക് ഇരുട്ടടി