ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാനെതിരെ വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് ലക്‌നൗ സൂപ്പർ ജയൻറ്സ് നായകൻ ഋഷഭ് പന്ത്. കഴിഞ്ഞ മത്സരത്തിൽ പതിയെ നിലയുറപ്പിച്ച് അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ഇത്തവണ അതി വേഗത്തിൽ തന്നെ ഡ്രസിങ് റൂമിൽ എത്താൻ താരത്തിന് സാധിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
9 പന്തിൽ വെറും 3 റൺസാണ് താരത്തിന്റെ സംഭാവന. മത്സരത്തിൽ മോശമായ തുടക്കമാണ് ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു കിട്ടിയത്. ആദ്യ 10 ഓവർ ആകുമ്പോൾ തന്നെ 63 റൺസിന് 3 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണിങ് ബാറ്റ്സ്മാൻ ഐഡൻ മാർക്ക്രം (35*) മാത്രമാണ് നിലയുറപ്പിച്ചത്. രാജസ്ഥാൻ റോയൽസിനായി ജോഫ്രാ ആർച്ചർ, സന്ദീപ് ശർമ്മ, വാനിണ്ടു ഹസാരെങ്ക എന്നിവർ ഓരോ വിക്കറ്റുകൾ വേദനം വീഴ്ത്തി.
രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:
റിയാൻ പരാഗ്, നിതീഷ് റാണ, യശസ്‌വി ജയ്‌സ്വാൾ, ശുഭം ദുബേ, ദ്രുവ് ജുറൽ, ഷിംറോൺ ഹെട്മയർ, വാനിണ്ടു ഹസാരെങ്ക, ജോഫ്രാ ആർച്ചർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ
ലക്‌നൗ സൂപ്പർ ജയൻറ്സ് സ്‌ക്വാഡ്:
Read more
ഐഡൻ മാർക്ക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, റിഷബ് പന്ത്, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ശ്രാദുൽ താക്കൂർ, പ്രിൻസ് യാദവ്, ദിഗ്‌വേഷ് രതി, രവി ബിഷ്‌ണോയി, ആവേഷ് ഖാൻ