'എന്നെ ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താക്കാന്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയായിരുന്നു അത്'; വമ്പന്‍ വെളിപ്പെടുത്തലുമായി വരുണ്‍ ചക്രവര്‍ത്തി

താരപദവിയിലേക്കുള്ള വരുണ്‍ ചക്രവര്‍ത്തിയുടെ ഉയര്‍ച്ച അചഞ്ചലമായിരുന്നു. അദ്ദേഹത്തിന്റെ പതനം അതിലും വേഗത്തിലായിരുന്നു. ഒരു നിഗൂഢ സ്പിന്നറായി അദ്ദേഹത്തെ കണക്കാക്കുകയും 2021 ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഹര്‍ഭജന്‍ സിംഗ്, ആകാശ് ചോപ്ര, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തെ ടീമിനായി ട്രോഫി നേടുന്നതിന് പിന്തുണച്ചു. എന്നിരുന്നാലും, ഒരു ടൂര്‍ണമെന്റില്‍ മാത്രം നീണ്ടുനിന്ന അദ്ദേഹം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു, പിന്നീട് ഒരിക്കലും പരിഗണിക്കപ്പെട്ടില്ല.

2020 ലും 2021 ലും ഐപിഎല്‍ സമയത്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി അദ്ദേഹം മികച്ച സ്‌പെല്ലുകള്‍ എറിഞ്ഞു. ഐപിഎല്‍ 2020ല്‍ 17 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം അടുത്ത സീസണില്‍ 18 വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവയ്ക്കെതിരായ പ്ലേയിംഗ് ഇലവനില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. പിന്നീട് വരുണ്‍ പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പിന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ മടങ്ങിവന്നില്ല. പരിക്കായിരുന്നു താരത്തിന്റെ അസാന്നിധ്യത്തിന് കാരണമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാലിപ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്തുവന്നിരിക്കുകയാണ് താരം.

അതൊരു വലിയ പരിക്കായിരുന്നില്ല. എനിക്ക് ബോളിംഗ് പുനഃരാരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം മതിയായിരുന്നു. എന്റെ പരിക്ക് കാരണം സെലക്ഷന്‍ നടക്കില്ലെന്ന് ചിലര്‍ അറിയിച്ചു. ചിലരുടെ കണ്ണില്‍ എനിക്ക് പരിക്കേറ്റിരുന്നു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കാന്‍ തയ്യാറായിരുന്നു. എന്നെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കാന്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയായിരുന്നു അത്- താരം പറഞ്ഞു.

2022ലെ ഐപിഎല്ലിന് മുന്നോടിയായി 8 കോടി രൂപയ്ക്ക് കെകെആര്‍ അദ്ദേഹത്തെ നിലനിര്‍ത്തി. എന്നാല്‍ ആ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. എന്നാല്‍ 2023 സീസണില്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തുകയും 14 മത്സരങ്ങളില്‍നിന്ന് 20 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?