അത് വെറും കടലാസായിരുന്നില്ല, ആഫ്രിക്കയുടെ തല അറുത്തെടുത്ത വാളായിരുന്നു; മത്സരത്തിനിടെ നെതർലൻഡ്സ് ഡഗ് ഔട്ടിൽ വിരിഞ്ഞ തന്ത്രം ഫീൽഡിൽ നടപ്പായത് ഇങ്ങനെ; വീഡിയോ വൈറൽ

ഏകദിന ലോകകപ്പ് മറ്റൊരു വലിയ അട്ടിമറിയ്ക്ക് സാക്ഷികളായിരിക്കുകയാണ്. ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ നെതർലൻഡ്സ് അതിശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ധർമശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയം നുണഞ്ഞത്. മഴ മൂലം ഓവറുകൾ ചുരുക്കിയ മത്സരത്തിൽ നെതർലൻഡ്സ് 43 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺ നേടിയപ്പോൾ ആഫ്രിക്കൻ മറുപടി 207 റൺസിൽ ഒതുങ്ങി.

കളിയുടെ ഒരു ഘട്ടത്തിൽ വലിയ തകർച്ച നേരിട്ട ഓറഞ്ച് പട പിന്നെ വാലറ്റക്കാരുടെ മികവിലാണ് വലിയ സ്‌കോറിൽ എത്തിയത്. പിന്നെ ബോളിംഗിലേക്ക് വന്നപ്പോൾ സ്കോട്ട് എഡ്വേർഡ്സിന്റെ നേതൃത്വത്തിലുള്ള ടീം അവരുടെ ഫീൽഡിംഗ് പൊസിഷനുകളിലും ആസൂത്രണത്തിലും ഏറ്റവും മികച്ച നിലയിലായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും ആഫ്രിക്കൻ ടീമിനെ ആധിപത്യം സൃഷ്ടിക്കാൻ ഓറഞ്ച് പട അനുവദിച്ചില്ല. ബ്രേക്ക് സമയങ്ങളിൽ ഡൗഗ് ഔട്ടിൽ ഇരുന്ന താരങ്ങൾ താരങ്ങൾ മാനേജ്‌മെന്റ് അയച്ച ‘ടാക്‌റ്റിക്കൽ പേപ്പർ’ നായകനെ ഏൽപ്പിക്കുനഹം അഡിഗമാറ് വായിക്കുന്ന ചിത്രങ്ങൾ വൈറലായി. അതിൽ ബാറ്ററുമാരുടെ ദൗർബല്യങ്ങളും അവർക്ക് എന്ത് ഫീൽഡ് സജ്ജീകരിക്കാമെന്നും ഉണ്ടായിരുന്നു.

കളിയിൽ രണ്ട് തവണ ഇത് സംഭവിച്ചു, രണ്ട് അവസരങ്ങളിലും നെതർലൻഡ്സ് ആ ഓവറിൽ വിക്കറ്റുകൾ വീഴ്ത്തി. ക്യാമറാമാൻ ഡഗ്-ഔട്ടിലേക്ക് ഫോക്കസ് ചെയ്തപ്പോൾ അവിടെ സപ്പോർട്ടിംഗ് സ്റ്റാഫ് ഒരു കടലാസിൽ തന്ത്രങ്ങൾ എഴുതുന്നത് കാണാമായിരുന്നു, അത് ഓരോ വിക്കറ്റിനു ശേഷവും ഫീൽഡിലെ കളിക്കാർക്ക് വിതരണം ചെയ്തു. പോയിന്റ് പട്ടികയിൽ സൗത്താഫ്രിക്ക ആദ്യ നാലിൽ തുടരുമ്പോൾ ഓറഞ്ച് പട എട്ടാം സ്ഥാനത്താണ്. മുന്നോട്ടുള്ള മത്സരങ്ങളിലും മൈക്കാവ് തുടരാൻ തന്നെ ആയിരിക്കും ടീം ശ്രമിക്കുക. “ഇത് ഞങ്ങൾക്ക് അങ്ങേയറ്റം അഭിമാന നിമിഷമാണ്,” കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട നായകൻ എഡ്വേർഡ്സ് പറഞ്ഞു. “വളരെ പ്രതീക്ഷകളോടെയാണ് ഞങ്ങൾ ഇവിടെയെത്തിയത്, ഞങ്ങൾക്ക് വളരെ നല്ല ടീമുണ്ട്. ഇനിയും മികച്ച പ്രകടനം തുടരും.” താരം പറഞ്ഞു.

എന്തായാലും ആർക്കും ആരെയും തോൽപ്പിക്കാൻ എന്ന സ്ഥിതിയിലേക്ക് ലോകകപ്പ് എത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍