ഇന്നലെ തിരുവനന്തപൂരത്ത് നടന്ന ഇന്ത്യ ശ്രീലങ്ക പോരാട്ടം ഒഴിവാക്കിയവർ കാണിച്ചത് മണ്ടത്തരം ആണെന്നും ആരാധകർക്ക് വലിയ നഷ്ടം ആണുണ്ടായതെന്നും എന്ന് പറഞ്ഞിരിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല.
യഥാർത്ഥ നഷ്ടം ആരാധകർക്കാണ് ഉണ്ടായതെന്നും ആൾ കുറഞ്ഞാൽ ബിസിസിഐ ഇനി കേരളത്തിൽ ഒരു മത്സരം പോലും നടത്താൻ അനുവദിച്ചേക്കില്ലെന്നും തരൂർ പറയുന്നു . മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികൾ മത്സരം കാണാനെത്തണമായിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ വിജയൻ കുറിച്ചാണ് ഇന്ത്യ മടങ്ങിയതെങ്കിലും കോഹ്ലിയുടെയും ഗില്ലിന്റെയും മികച്ച പ്രകടനം കണ്ട് കൈയടിക്കാൻ ആൾ കുറഞ്ഞത് നിരാശ ആയി. മന്ത്രിയുടെ വാക്കുകൾ ആൾ കുറയാൻ കാരണം ആയെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജയേഷ് ജോർജ് പറയുന്നത്.