RCB VS RR: വിരാട് കോഹ്‌ലിയല്ല, മത്സരം വിജയിപ്പിച്ചത് ആ താരം, അവനാണ് യഥാർത്ഥ ഹീറോ: രജത് പട്ടീദാർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 11 റൺസിനെ വിജയം. ഇതോടെ ഈ വർഷത്തെ ഐപിഎലിൽ നിന്ന് രാജസ്ഥാൻ റോയൽസ് ഔദ്യോഗീകമായി പുറത്തായി. 6 മാസരങ്ങളിൽ നിന്നായി 6 വിജയങ്ങൾ നേടിയാൽ മാത്രമായിരുന്നു രാജസ്ഥാന് പ്ലെ ഓഫിലേക്ക് കടക്കാൻ സാധികുമായിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും തോൽവി ഏറ്റുവാങ്ങിയതിലൂടെ രാജസ്ഥാൻ പുറത്തായി.

ആർസിബിക്കായി കോഹ്‌ലി 42 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റൺസ് നേടിയപ്പോൾ പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റൺസ് നേടി. ഇവരുടെ ബലത്തിലാണ് ആർസിബി 205ലെത്തിയത്. ഇന്നലെ വിജയിച്ചതിലൂടെ ഐപിഎൽ പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ മൂന്നാം സ്ഥാനത്ത് മുന്നേറാൻ ആർസിബിക്ക് സാധിച്ചു. മത്സരശേഷം രജത് പട്ടീദാർ സംസാരിച്ചു.

രജത് പട്ടീദാർ പറയുന്നത് ഇങ്ങനെ:

” ഇന്നത്തെ വിജയം ഞങ്ങൾക്ക് ആവശ്യമായിരുന്നു. ഇന്നത്തെ വിക്കറ്റുകൾ വളരെ വ്യത്യസ്തമായിരുന്നു. മത്സരം വിജയിക്കാൻ പ്രധാന പങ്ക് വഹിച്ചത് ബോളർമാരാണ്. 10 ആം ഓവറിന് ശേഷം അവരുടേത് മികച്ച പ്രകടനമായിരുന്നു. അവരുടെ ധൈര്യം സമ്മതിച്ച് കൊടുക്കേണ്ടതാണ് ” രജത് പട്ടീദാർ പറഞ്ഞു.

Read more