ഇന്ത്യയ്ക്ക് മേലുള്ള ആ വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായി, അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്

പെര്‍ത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ടെസ്റ്റ് വിജയമാണ്. വിലമതിക്കാനാവാത്തത് എന്ന് തന്നെ പറയണം.സബ് കൊണ്ടിനെന്റല്‍ ബാറ്റര്‍മാരെ വലക്കുന്ന പേസും ബൗണ്‍സും മൂവ് മെന്റും നിറഞ്ഞു നില്‍ക്കുന്ന വാക്ക എന്നുമവര്‍ക്കൊരു പേടിസ്വപ്നം തന്നെയായിരുന്നു. വാക്ക ഇപ്പോള്‍ പഴയ വാക്ക അല്ലെങ്കില്‍ പോലും ഈ ട്രാക്കില്‍ അതിജീവനം ദുഷ്‌കരം തന്നെയാണ് എന്നത് നമ്മള്‍ കണ്ടിരിക്കുകയാണ്. പെര്‍ത്തില്‍ ഓസീസ് പേസര്‍മാരുടെ പേസിനും ബൗണ്‍സിനും അതേ നാണയത്തിലല്ല അതിലും കൂടിയ അളവില്‍ തിരിച്ചടി ലഭിക്കുന്നു..

ഇവിടെ ആദ്യ ഇന്നിങ്ങ്‌സിലെ തകര്‍ച്ച ഒരു വന്‍ പരാജയത്തിലേക്ക് നയിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയെ ഒരു പക്ഷെ ഈ പരമ്പരയില്‍ നിന്നു തന്നെ മാനസികമായി പുറത്താക്കുമായിരുന്നു എന്ന സാധ്യത മുന്നില്‍ നില്‍ക്കെ ഇന്ത്യയുടെ പേസ് ത്രയം വെല്ലുവിളി ഏറ്റെടുക്കുകയാണ്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര മുന്നില്‍ നിന്നു നയിക്കുന്നു സിറാജും ഹര്‍ഷിത് റാണയും ശക്തമായ പിന്തുണ നല്‍കുന്നു. മോര്‍ണിംഗ് സെഷനായാലും ലഞ്ചിനു ശേഷമായാലും വൈകിട്ടായാലും ആക്രമണത്തിലേക്ക് വരുമ്പോള്‍ സിറാജും ഹര്‍ഷിതും ഒരേ തീക്ഷ്ണതയോടെ ആക്രമിക്കുന്നത് കണ്ടിരിക്കാന്‍ തന്നെ രസമായിരുന്നു.

ഓസീസ് അവരുടെ സ്വന്തം തട്ടകത്തില്‍, അവര്‍ക്ക് പരിചിതമായ പേസും ബൗണ്‍സും മൂവ് മെന്റും ഉള്ളൊരു ട്രാക്കില്‍ ഒരേയൊരു ജസ്പ്രീത് ബുമ്രയുടെ വെള്‍ഡ് ക്ലാസ് സ്‌പെല്ലുകള്‍ക്ക് മുന്നില്‍ വീഴുന്നു. ബുമ്രയുടെ ഇന്‍വെഡ് & ഔട്ട് വെഡ് മൂവ് മെന്റ് ഹാന്‍ഡില്‍ ചെയ്യാന്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ബുമ്ര കഴിഞ്ഞാല്‍ എടുത്തു പറയേണ്ടത് കെ.എല്‍ രാഹുല്‍-ജയ് സ്വാള്‍ ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പാണ്. ഓസ്ട്രേലിയക്ക് ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയും തല്ലിക്കെടുത്തി അവരുടെ റീച്ചിന് അപ്പുറത്തേക്ക് ഗെയിം കൊണ്ട് പോയ സോളിഡ് പാര്‍ട്ണര്‍ ഷിപ്. രാഹുല്‍ വാസ് ഔട്ട് സ്റ്റാന്‍ഡിങ്, ജയ് സ്വാള്‍ ഒരു ലെജന്‍ഡറി കരിയറിന്റെ തുടക്കമിട്ട് കഴിഞ്ഞു, കൂടെ വിരാട് കോഹ്ലിയും ഫോമിലേക്ക് വരുന്നു.

ഓവര്‍ സീസ് പര്യടനങ്ങളില്‍ പേസും ബൗണ്‍സുമുള്ള ട്രാക്കുകള്‍ ഒരുക്കി ഇന്ത്യയെ ഇന്റിമിഡെറ്റ് ചെയ്യാമെന്ന വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായെങ്കിലും അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്. ഇന്ത്യക്ക് ഇത്തരം ട്രാക്കുകളില്‍ കളി ജയിപ്പിക്കാന്‍ മാത്രം ഉന്നത നിലവാരമുള്ളൊരു പേസ് ബൗളിംഗ് നിരയുണ്ട്. പരിക്കേറ്റവര്‍ക്ക് പകരം വരുന്ന പേസര്‍മാര്‍ക്ക് വരെ ക്വാളിറ്റിയുമുണ്ട്.

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!

റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്