ഗംഭീർ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം ആയിരുന്നു അത്, ബുദ്ധിയോടെ തീരുമാനിച്ചു എന്ന് പറയാം : ഹർഭജൻ സിംഗ്

ഓസ്‌ട്രേലിയക്ക് എതിരയായ ആദ്യ ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിന് മുന്നിൽ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തതിന് ടീം മാനേജ്‌മെൻ്റിനെ അഭിനന്ദിച്ച് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള താരങ്ങളിൽ ഒരാളായ അശ്വിനെ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയത് പലർക്കും ഒരു ഷോക്കായിരുന്നു. എന്തായാലും രണ്ട് ഇന്നിങ്സിൽ നിന്നുമായി 3 വിക്കറ്റുകൾ വീഴ്ത്തിയ സുന്ദർ മികവ് കാണിക്കുകയും ചെയ്തതോടെ ആ തീരുമാനം പാളിയില്ല എന്ന് ഉറപ്പായി.

മാധ്യമങ്ങളോട് സംസാരിച്ച ഹർഭജൻ സിംഗ്, വർഷങ്ങളായി ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവച്ചതിന് അശ്വിനെ പ്രശംസിച്ചു, എന്നാൽ അദ്ദേഹത്തിന് 38 വയസ്സുണ്ടെന്നും ടീം മാനേജ്‌മെൻ്റ് അദ്ദേഹത്തിൻ്റെ ബാക്കപ്പ് തയ്യാറാക്കേണ്ടതുണ്ടെന്നും പറഞ്ഞു.

“അവരുടെ (ടീം മാനേജ്‌മെൻ്റിൻ്റെയും സെലക്ടർമാരുടെയും) ദീർഘകാല പദ്ധതി അതാണ് എന്ന് ഞാൻ കരുതുന്നു. തൻ്റെ കരിയറിൽ വിക്കറ്റുകളെല്ലാം വീഴ്ത്തുന്നതിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയ്‌ക്ക് വേണ്ടി വലിയ ഉത്തരവാദിത്വം ആണ് ചെയ്തത്” ഹർഭജൻ പിടിഐയോട് പറഞ്ഞു.

“എന്നാൽ ഇപ്പോൾ അദ്ദേഹം ആ ഘട്ടത്തിലാണ്, 38-ാം വയസ്സിൽ, ആർ അശ്വിൻ വിരമിക്കുന്ന സാഹചര്യത്തിൽ അവർ വാഷിംഗ്ടൺ സുന്ദറിനെ തങ്ങളോടൊപ്പം നിർത്തിയിരിക്കുന്നത്. വാഷിംഗ്ടണിനെ ഇന്ത്യ ഒരുക്കണമെന്ന് ടീം കരുതുന്നു. എന്തായാലും ഇന്ത്യ ഇപ്പോൾ ശരിയായ പാതയിലാണ്.” ഹർഭജൻ സിംഗ് പറഞ്ഞു.

Read more