അവസാന പന്ത് വരെ പ്രതീക്ഷ നല്‍കിയ ശേഷം ലോകകപ്പില്‍ ഇന്ത്യ പുറത്തായത് ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. ദീപ്തി ശര്‍മ്മ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ ഇന്ത്യയ്ക്ക് ദൗര്‍ഭാഗ്യം വന്നത് നോബോളിന്റെ രൂപത്തിലായിരുന്നു. അവസാന ഓവറില്‍ നാലു വിക്കറ്റ് കയ്യിലിരിക്കെ ആറു റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയിരുന്നത്.
രണ്ടാമത്തെ ബോളില്‍ മരിസനേ ക്യാപ് റണ്ണൗട്ടായി. ഇതോടെ ജയിക്കാന്‍ വേണ്ടത് നാലു ബോളില്‍ അഞ്ചു റണ്‍സ് എന്നായി സ്ഥിതി. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും ബോളില്‍ സിംഗില്‍. ജയിക്കാന്‍ രണ്ടു ബോളില്‍ മൂന്ന്. അഞ്ചാമത്തെ ബോളില്‍ ദീപ്തി വിക്കറ്റെടുത്തു. എന്നാല്‍ ഇത് നോബോളായി. ഇന്ത്യന്‍ ബൗളര്‍മാര്‍ സ്തംബദ്ധരായി പോയി.
Read more
ഇതോടെ രണ്ടു ബോളില്‍ രണ്ടു റണ്‍സ് വേണമെന്ന നിലയിലായ ദക്ഷിണാഫ്രിക്ക അടുത്ത രണ്ടു ബോളിലും ഓരോ സിംഗിള്‍ വീതമെടുത്ത് വിജയം നേടി. 80 റണ്‍സെടുത്ത ഓപ്പണര്‍ ലോറ വോള്‍വേര്‍ട്ടാണ് സൗത്താഫ്രിക്കയുടെ ടോപ്സ്‌കോറര്‍. 79 ബോളില്‍ 11 ബൗണ്ടറികള്‍ 79 ബോളില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ലാറ ഗൂഡാള്‍ 49 റണ്‍സും നേടി.