ചെന്നൈ എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്, ജഡ്ഡുവിനെ നമുക്ക് നഷ്ടമായിക്കൂടാ

ഈ സീസണിലെ സാധ്യതകൾ അവസാനിച്ച നിലയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് . നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ആറ് പരാജയങ്ങളുമായി ഒൻപതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ ചെന്നൈക്ക് മുന്നേറാൻ സാധിക്കൂ. ഇപ്പോഴിതാ ചെന്നൈ നായകൻ ആയതോടെ ജഡേജയുടെ സമ്മർദ്ദം കൂട്ടി എന്ന് പറയുകയാണ് ആകാശ് ചോപ്ര.

പഞ്ചാബ് കിങ്‌സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ സിഎസ്‌കെ 11 റണ്‍സിനു പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തോല്‍വിയോടെ സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടിരുന്നു

” ജഡേജക്ക് ബാറ്റ് കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല. സമ്മർദ്ദം നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ ഈ അവസ്ഥ ചെന്നൈക്കും ഇന്ത്യൻ ടീമിനും ശുഭ സൂചനയല്ല. ബോളിങില്‍ വിക്കറ്റുകളെടുക്കുവാൻ മാത്രല്ല ബാറ്റിങില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുവാൻ സാധിക്കുന്നില്ല. ജഡേജയുടെ ബാറ്റിങ് മുൻപ് നടത്തിയ പ്രകടനങ്ങൾ പോലെ ശരിയാകുന്നില്ല. ബോളില്‍ ശരിയായ രീതിയിൽ ബാറ്റ് കൊള്ളുന്നില്ല . ജഡേജയുടെ മോശം ഫോം ചെന്നൈ ടീമിനെ തളർത്തുന്നുണ്ട്.”

ഈ സീസണില്‍ കളിച്ച എട്ടു മല്‍സങ്ങളില്‍ നിന്നും 22..40 ശരാശരിയില്‍ 121.73 സ്‌ട്രൈക്ക് റേറ്റില്‍ 112 റണ്‍സ് മാത്രമാണ് ജഡേജയ്ക്കു നേടാനായത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 8.19 ഇക്കോണി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രമ അദ്ദേഹം നേടിയിട്ടുള്ളൂ. മേയ് ഒന്നിനു ഞായറാഴ്ച മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് ചെന്നൈയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ തോല്‍ക്കുകയാണെങ്കില്‍ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കുകയും ചെയ്യും.

കഴിഞ്ഞ സീസണിലൊക്കെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഫീൽഡിങ്ങിലും മികവ് കൊണ്ട് ടീമിനെ ജയിപ്പിച്ച ജഡേജ ഈ 3 മേഖലയിലും പുറകോട്ട് പോയതും കാണാൻ സാധിച്ചു.

Latest Stories

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍