മാരത്തണ്‍ ഇന്നിംഗ്സിനുശേഷം ബട്ട്‌ലറെ കാത്തിരുന്നത് ദൗര്‍ഭാഗ്യം

ആഷസിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ മാരത്തോണ്‍ ഇന്നിംഗ്സ് കാഴ്ചവെച്ച ജോസ് ബട്ട്‌ലറെ കാത്തിരുന്നത് ദൗര്‍ഭാഗ്യം. പ്രധാന ബാറ്റര്‍മാരെല്ലാം കൂടാരം കയറിയപ്പോള്‍ 200 പന്തുകളോളം പിടിച്ചുനിന്ന ബട്ട്‌ലര്‍ ഒടുവില്‍ വീണുപോയത് ഹിറ്റ് വിക്കറ്റില്‍.

ബാറ്റ് ചെയ്യുന്നതിനിടയില്‍ ഒരു പന്ത് പ്രതിരോധിക്കാന്‍ ബാക്ക്ഫൂട്ടിലേക്ക് ഇറങ്ങിയ ബട്ട്‌ലര്‍ സ്റ്റംപില്‍ ചവിട്ടുകയായിരുന്നു. അഡ്ലെയ്ഡിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയം ഉറ്റുനോക്കുമ്പോഴായിരുന്നു ബട്ട്‌ലറിന്റെ സുദീര്‍ഘ ഇന്നിംഗ്സ്. വാലറ്റത്തെ കൂട്ടുപിടിച്ച് 24 ഓവര്‍ പിടിച്ചു നിന്നാല്‍ മത്സരം സമനിലയില്‍ കലാശിക്കും എന്നിരിക്കെ 110- ാം ഓവറിലായിരുന്നു ബട്ട്‌ലര്‍ക്ക് പിഴച്ചത്. ഓസ്ട്രേലിയന്‍ ബൗളര്‍ ജേ റിച്ചാര്‍ഡ്സന്റെ നിരുപദ്രവകാരിയായ പന്തിലാണ് ബട്ട്‌ലര്‍ ഹിറ്റ് വിക്കറ്റായത്.

258 മിനിറ്റോളം ക്രീസില്‍ ചെലവിട്ട് 207 പന്തുകള്‍ ബട്ട്‌ലര്‍ അതിനകം അഭിമുഖീകരിച്ചിരുന്നു. ഇംഗ്ലീഷ് താരത്തിന്റെ പോരാട്ടവീര്യത്തെ എതിര്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് പോലും നമിച്ചു. ബട്ട്‌ലര്‍ കീഴടങ്ങി ഏറെ താമസിയാതെ ശേഷിച്ച വിക്കറ്റുകളും വീണതോടെ ഇംഗ്ലണ്ട് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ബട്ട്‌ലറുടെ ഹിറ്റ് വിക്കറ്റിനെ ‘ഹൃദയഭേദകം’ എന്നാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വിശേഷിപ്പിച്ചത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു