മോശം ദിവസമല്ലെങ്കില്‍, ഏതൊരു പിച്ചിലും എതിരാളികള്‍ക്ക് ഇതില്‍ ആരെയെങ്കിലും ഒരാളെ പുറത്താക്കുക വളരെ പ്രയാസകരമായിരുന്നു!

ഷമീല്‍ സലാഹ്

ഹെര്‍ഷല്‍ ഗിബ്‌സ് & ഗാരി കിര്‍സ്റ്റന്‍.. സൗത്താഫ്രിക്കയുടെ ഈയൊരു ഓപ്പണിങ്ങ് ജോഡിയെ ഓര്‍ക്കുന്നില്ലേ. നാലോ, അഞ്ചോ വര്‍ഷമെ ഇരുവരും ഒന്നിച്ച് ഓപ്പണിങ്ങില്‍ ഉണ്ടായിരുന്നുള്ളൂ.

ആന്‍ഡ്രൂ ഹഡ്‌സന് പകരക്കാരനായി ഓപ്പണിങ്ങിലേക്ക് പ്രൊമോട്ട് ചെയ്ത് വന്ന യുവത്വത്തിന്റെയും, അവേശത്തിന്റെയും പ്രതീകമായ, സാഹചര്യങ്ങളെ വിലയിരുത്തി പൂര്‍ണ്ണ നിയന്ത്രണത്തോടെ തന്റെയും ടീമിന്റെയും ഇന്നിംഗ്സ് രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യവുമായി ബാറ്റ് വീശിയ ഹെര്‍ഷല്‍ ഗിബ്‌സും.

അനുഭവസമ്പത്തിന്റെ പ്രതീകമായ ക്ലാസ് ആക്റ്റുമായി ഗാരി കിര്‍സ്റ്റനും സൗത്താഫ്രിക്കക്ക് വേണ്ടി തൊണ്ണൂറുകളുടെ അവസാനത്തില്‍ തുടങ്ങി വെച്ച ഒരു ബെസ്റ്റ് റൈറ്റ് ഹാന്‍ഡ് & ലെഫ്റ്റ് ഹാന്‍ഡ് ഓപ്പണിങ്ങ് കോമ്പോ.. പിന്നീടുള്ള കുറച്ച് വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മൈതാനങ്ങളിലൂടെ കണ്ടത് ഏറ്റവും അപകടകാരികളായ ഒരു ഓപ്പണിങ്ങ് ജോഡിയാണ്.

പ്രധാനമായും ഇരുവരും ക്രീസില്‍ നിന്നാല്‍ ഒരേ നില്പ് തന്നെ! മോശം ദിവസമല്ലെങ്കില്‍, ഏതൊരു പിച്ചിലും എതിരാളികള്‍ക്ക് ഇതില്‍ ആരെയെങ്കിലും ഒരാളെ പുറത്താക്കി കിട്ടാന്‍ വളരെ പ്രയാസകരമായി തോന്നിയിരുന്നു.

പന്തുകള്‍ക്കൊപ്പം, റണ്‍സുകളേയും ഒരുപോലെ ചലിപ്പിച്ച് എത്രയോ തവണകളിലായി ഇരു ഫോര്‍മാറ്റിലും ഇരുവരും നേടിയ 100+ റണ്‍സിന് മുകളില്‍ നേടിയ പാര്‍ട്ണര്‍ഷിപ്പുകള്‍.. ആ സമയത്ത് പ്രത്യേകിച്ചും ഏകദിനങ്ങളിലൊക്കെ ടീം സ്‌കോര്‍ മുന്നൂറുകളിലേക്ക് കുതിക്കണമെങ്കില്‍ ഇരുവരും ടീമിന്റെ ബാറ്റിങ്ങ് ഫില്ലറുകളായി മാറുന്നു.

Read more

അക്കാലത്തും, പില്‍ക്കാലത്തും അത്ര വാഴ്ത്തിപ്പാടലുകള്‍ ഇല്ലാതെ പോയ കളിക്കളത്തിലെ ഒരു ബെസ്റ്റ് ഡേഞ്ചര്‍ ഓപ്പണിങ്ങ് കോംമ്പോ ആയിട്ടാണ് ഇരുവരെയും തോന്നിയിട്ടുള്ളത്.