ഈ സൈക്കിൾ അവസാനിക്കുമ്പോൾ അത് സംഭവിച്ചിരിക്കും, ആർസിബി ആരാധകരോട് വിരാട് കോഹ്‌ലി; ഒപ്പം ആ വാർത്തയും

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റർ വിരാട് കോഹ്‌ലി തന്നെ ഐപിഎൽ 2025 ലേക്ക് ഫ്രാഞ്ചൈസി നിലനിർത്തിയതിന് നന്ദി അറിയിച്ചു. 21 കോടിയുമായി ബാംഗ്ലൂർ ടീമിന്റെ ആദ്യ നിലനിർത്താൻ വിരാട് ആയിരുന്നു. 252 മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ച്വറികൾ ഉൾപ്പെടെ 39 ശരാശരിയിൽ 8,004 റൺസുമായി ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററാണ് കോഹ്‌ലി. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 741 റൺസ് നേടിയ അദ്ദേഹം ഓറഞ്ച് ക്യാപ്പും നേടിയിരുന്നു.

തൻ്റെ പേര് ആദ്യ റീട്ടേഷൻ ആയി വന്നതിന് പിന്നാലെ, തീരുമാനമെടുത്തവർക്ക് കോഹ്‌ലി നന്ദി പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ഐപിഎൽ കിരീടം നേടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

“ആർസിബി എന്നെ മൂന്ന് വർഷത്തേക്ക് കൂടി നിലനിർത്തിയിട്ടുണ്ട്, ഞാൻ എന്നത്തേയും പോലെ ആവേശത്തിലാണ്. ഫ്രാഞ്ചൈസിയിലെ എല്ലാവർക്കും ആരാധകർക്കും ഒരു വലിയ ഹലോ. ഒരു ടീമെന്ന നിലയിൽ അടുത്ത സീസണിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും ഐപിഎൽ കിരീടം നേടുക എന്നതാണ് ലക്ഷ്യം. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാനും ഞങ്ങൾ കളിക്കുന്ന ക്രിക്കറ്റിൻ്റെ ബ്രാൻഡ് ഉപയോഗിച്ച് എല്ലാവരേയും സന്തോഷിപ്പിക്കാനും ശ്രമിക്കും.”അദ്ദേഹം പറഞ്ഞു.

2009, 2011, 2016 വർഷങ്ങളിൽ ആർസിബി ഫൈനലിൽ എത്തിയെങ്കിലും ഐപിഎൽ കിരീടം നേടാനായില്ല. കഴിഞ്ഞ അഞ്ച് സീസണുകളിലായി നാല് പ്ലേ ഓഫിൽ എത്താനും ടീമിന് ആയിരുന്നു.

20 വർഷം ഒരു ടീമിനായി കളിക്കുന്നത് ഒരു ബഹുമതിയാണെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. “ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാകാനും ഒരു പ്രത്യേക ബന്ധം പങ്കിടാനും ഞാൻ ഇഷ്ടപ്പെടുന്നു. ഈ സൈക്കിൾ അവസാനിക്കുമ്പോൾ, ആർസിബിയുമായുള്ള എൻ്റെ ബന്ധം 20 വർഷമാകും, അത് എനിക്ക് ഒരു വലിയ ദിവസമായിരിക്കും, ”അദ്ദേഹം പറഞ്ഞു.

143 മത്സരങ്ങളിൽ ആർസിബിയെ നയിച്ച കോഹ്‌ലി 66ൽ ജയിക്കുകയും 70 എന്നതിൽ തോൽക്കുകയും ചെയ്തു.

Latest Stories

'2021 ൽ ബിജെപി സ്ഥാനാർത്ഥികൾക്ക് കൊടകര മോഡൽ പണം എത്തി'; ഇടപാട് നടന്നത് കെ സുരേന്ദ്രന്റെ നേതൃത്വത്തിലെന്ന് പ്രസീത അഴീക്കോട്

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഏഴിടങ്ങളിൽ യെല്ലോ അലേർട്ട്

എന്റെ പയ്യനെ ചൊറിയുന്നോടാ, അമ്പയറുമാറായി കോർത്ത് രോഹിത് ശർമ്മ; വീഡിയോ കാണാം

"സിദാന് അന്ന് കിട്ടിയത് എട്ടിന്റെ പണി, ആ താരത്തിനോട് ഒരിക്കലും പൊറുക്കില്ല": മുൻ ഫ്രഞ്ച് ഇതിഹാസം

ആകര്‍ഷകത ഇല്ലാത്ത ബാറ്റര്‍, എന്നാല്‍ അയാളെ പുറത്താക്കാന്‍ എതിരാളികള്‍ ശരിക്കും വെള്ളം കുടിച്ചു

ശിവകാര്‍ത്തികേയന് സല്യൂട്ട്, ദുല്‍ഖറിനെ പിന്നിലാക്കി വമ്പന്‍ നേട്ടം; ഹിറ്റ് ആയി 'അമരന്‍', പിന്നാലെ കുതിച്ച്

നേട്ടം നൂറ് കോടി, ഇപ്പോഴും തിയേറ്ററുകളില്‍, ഇനി ഒ.ടി.ടിയിലും കാണാം; 'എആര്‍എം', ഒ.ടി.ടി സ്ട്രീമിംഗ് തീയതി പുറത്ത്

IND VS AUS: അവൻ സ്കിൽ ഉള്ള താരം, പക്ഷെ ഇത്തവണ കാണിച്ചുകൊടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് മാർനസ് ലബുഷാഗ്നെ

സുരക്ഷയാണ് പ്രധാനം, പാന്‍ മസാലയ്ക്ക് പകരം കാര്‍ത്തിക് ആര്യന്‍ കോണ്ടത്തിന്റെ പരസ്യം തിരഞ്ഞെടുത്തു: വിദ്യ ബാലന്‍

'തെളിവില്ലാത്ത കാര്യങ്ങൾ കേൾക്കാൻ സമയമില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല'; കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രൻ