2023 ലോകകപ്പിന്റെയും 2024 ടി20 ലോകകപ്പിന്റെയും ഗ്രൂപ്പ് ഘട്ടങ്ങളില്‍ പുറത്തായതിന് ശേഷം പാകിസ്ഥാന്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പാകിസ്ഥാന്‍ ബംഗ്ലാദേശിന് ആതിഥേയത്വം വഹിക്കും. ഐസിസി ഔട്ടിംഗുകളില്‍ ബാബര്‍ അസം സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ടീമിന്റെ നയകലല്ലാത്തതിനാല്‍ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബാസിത് അലി ബാബറോട് അഭ്യര്‍ത്ഥിച്ചു.
2023 ലോകകപ്പില്‍ വെറും 320 റണ്‍സ് നേടിയ ബാബര്‍ ബാറ്റില്‍ ശരാശരി ഫോം പ്രദര്‍ശിപ്പിച്ചു. 2024ലെ ടി20 ലോകകപ്പില്‍ വെറും 122 റണ്‍സാണ് താരത്തിന് നേടാനായത്. ബാബറില്‍ നിന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച ബാസിത് താരം വരുന്ന അഞ്ച് മാസത്തിനുള്ളില്‍ അഞ്ച് സെഞ്ച്വറികള്‍ നേടുമെന്ന് പ്രവചിച്ചു. ടെസ്റ്റില്‍ പാകിസ്ഥാനെ നയിക്കുന്നത് ഷാന്‍ മസൂദാണ്.
വരാനിരിക്കുന്ന അഞ്ച് മാസത്തിനുള്ളില്‍ ബാബര്‍ അസം അഞ്ച് സെഞ്ച്വറികള്‍ നേടും. കെയ്ന്‍ വില്യംസണെയായാലും ജോ റൂട്ടിനെയായാലും, മുന്‍നിര ബാറ്റര്‍മാരെ പിന്തള്ളാന്‍ ബാബറിന് മികച്ച അവസരമുണ്ട്.
ഇത് വളരെ എളുപ്പമുള്ള അവസരമാണ്. ഇപ്പോള്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അയാളില്‍ നിന്ന് മാറി. ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ നിന്ന് ഒഴിവാക്കി റണ്‍സ് നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബാബര്‍ ചെയ്യേണ്ടത്- ബാസിത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.