ഇത് അധിക കാലം നീളില്ല, എനിക്കും കളിക്കണം...; സഞ്ജുവിന് മുന്നറിയിപ്പ് നല്‍കി ഇഷാന്‍ കിഷന്‍

ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രതീക്ഷ പങ്കുവെച്ച് ഇഷാന്‍ കിഷന്‍. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന താരം ഇന്ത്യന്‍ ടി20 ടീമിലെ തന്റെ ഓപ്പണിംഗ് സ്ഥാനമാണ് തിരിച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ ഈ പൊസിഷന്‍ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് കളിക്കുന്നത്.

എല്ലാവരും ലോകത്തിന്റെ അവസാനം വരെ നിങ്ങളുടെ കളികള്‍ തുടരുക. ശക്തമായ പോരാട്ടം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായിട്ടുണ്ട്. എല്ലാവരും ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനായി കളിക്കുന്നവരെയോര്‍ത്ത് സന്തോഷമാണുള്ളത്.

ഇപ്പോള്‍ ആരോഗ്യപരമായ വലിയ മത്സരം ടീമിലെ സ്ഥാനത്തിനായി നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഞാന്‍ ആസ്വദിക്കുകയാണ് ചെയ്യുന്നത് സമ്മര്‍ദ്ദമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ശക്തമായി തിരിച്ചുവരും.

ബറോഡക്കായി കളിക്കുമ്പോള്‍ ഒന്നില്‍ നിന്ന് വീണ്ടും തുടങ്ങുന്നതുപോലെയാണ് തോന്നുന്നത്. പദ്ധതികള്‍ വളരെ മികച്ചതായാണ് മുന്നോട്ട് പോകുന്നത്. ജീവിതവും ക്രിക്കറ്റും വീണ്ടും ലഭിക്കുന്നതുപോലെയാണ് തോന്നുന്നത്.

ഇതേ ആവേശം തോന്നിയിട്ടുള്ളത് പണ്ട് സുഹൃത്തുക്കളോടൊപ്പം ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കാനായി കാത്ത് നില്‍ക്കുമ്പോഴാണ്. അന്ന് ഞായറാഴ്ചയാകാന്‍ കാത്തിരിക്കുമായിരുന്നു. ബറോഡയില്‍ കൃത്യമായ പദ്ധതികളും ദിനചര്യകളുമുണ്ടായിരുന്നു. യോഗയും ധ്യാനവുമെല്ലാം ഉണ്ടായിരുന്നു- ഇഷാന്‍ പറഞ്ഞു.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല