അയ്യരെ ഇത് വമ്പൻ നാണക്കേട്,യുവ സ്പിന്നറുടെ മുന്നിൽ ഉത്തരമില്ലാതെ സൂപ്പർതാരം; വീഡിയോ വൈറലായതിന് വിമർശനം

ഇന്ത്യ എയും ഇന്ത്യ ഡിയും തമ്മിലുള്ള പോരാട്ടത്തിൽ മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെ ഷോർട്ട് പിച്ച് പന്ത് എറിഞ്ഞ് അമ്പരപ്പിച്ച് ഓഫ് സ്പിന്നർ തനുഷ് കോട്ടിയൻ. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി ഇന്ത്യ എ യോട് മത്സരത്തിൽ 186 റൺസ് പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിന് ഇടയിലാണ് അയ്യർക്ക് ഞെട്ടൽ സമ്മാനിച്ച സംഭവം നടന്നത്.

ശ്രേയസ് അയ്യർക്ക് എതിരെ എതിർ പേസർമാർ ഷോർട്ട് പിച്ച് പന്തുകൾ ഉപയോഗിക്കുന്നത് ഈ കാലയളവിൽ നമ്മൾ പലവട്ടം കണ്ട കാഴ്ചയാണ്. ഇപ്പോൾ സ്പിന്നർമാരും അതേ തന്ത്രം പ്രയോഗിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിനിടെ തനുഷ് കോട്ടിയൻ അയ്യരെ ഷോർട്ട് പിച്ച് ഡെലിവറി ഉപയോഗിച്ച് പരീക്ഷിച്ചു, വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കഴിഞ്ഞു.

ഇന്ത്യ ഡിയുടെ രണ്ടാം ഇന്നിംഗ്‌സിലെ 44-ാം ഓവറിലെ നാലാമത്തെ പന്തിലാണ് സംഭവം. സ്പിന്നർ തനുഷ് കോട്ടിയൻ ശ്രേയസ് അയ്യർക്ക് നേരെ ഒരു ലെങ്ത് ബോള് എറിഞ്ഞു. എന്നാൽ അപ്രതീക്ഷിത ബൗൺസിന് ഒടുവിൽ ഇത് ഒരു ബൗൺസർ ആയി കലാശിച്ചു. കീപ്പറുടെ ഗ്ലൗസിൽ തട്ടി പന്ത് ബൈ ഫോറായി ബൗണ്ടറി കടന്നു. അയ്യരുടെ ഷോർട് പിച്ച് പന്തുകളിൽ ഉള്ള ദൗർബല്യം ഈ കാലയളവിൽ നാം കണ്ടതാണ്. എന്നാൽ ഒരു സ്പിന്നർക്ക് മുന്നിൽ പോലും പിടിച്ചുനിൽക്കാൻ താരത്തിന് സാധിക്കുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു.

488 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യ ഡി 105/3 എന്ന നിലയിലാണ് ശ്രേയസ് ക്രീസിലെത്തിയത്. ബാറ്റർ നല്ല ടച്ചിൽ ആയിരുന്നു. റിക്കി ഭുയിയുമായി 53 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. എന്നിരുന്നാലും, 54 പന്തിൽ എട്ട് ബൗണ്ടറികളുടെ സഹായത്തോടെ 41 റൺസ് നേടിയ ശേഷം അയ്യർ തൻ്റെ വിക്കറ്റ് എറിഞ്ഞു.

വലംകൈയ്യൻ ബാറ്റർ നിരാശാജനകമായ ദുലീപ് ട്രോഫി 2024 ആണ് ഉണ്ടായത്. നാല് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് അദ്ദേഹം നേടിയത്. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഏഴ് പന്തിൽ ഡക്കിന് അയ്യർ പുറത്തായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ