IPL 2025: ജഡ്ഡു ഒരു പേരല്ല ബ്രാൻഡ്, സ്റ്റൈലിഷായി ജഡേജയുടെ പുഷ്പ സ്റ്റൈൽ എൻട്രി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചാംപ്യൻസ് ട്രോഫി കിരീടമുയർത്തിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ക്യാമ്പിൽ രവീന്ദ്ര ജഡേജയുടെ മാസ് എൻട്രി.
ഐപിഎൽ 2025 സീസണിനായി തയ്യാറെടുക്കുന്നതിന് വേണ്ടി ചൊവ്വാഴ്ച പുലർച്ചെയാണ് ജഡേജ ദുബായിൽ നിന്ന് ചെന്നൈയിൽ എത്തിയത്. എന്തായാലും ക്യാമ്പിൽ എത്തിയ ജഡേജയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

‘പുഷ്പ സ്റ്റൈലി’ൽ മാസ്സായി വന്നിറങ്ങുന്ന ജഡേജയെ വിഡിയോയിൽ കാണാൻ സാധിക്കും. അല്ലു അർജുന്റെ ഹിറ്റ് സിനിമയായ പുഷ്പയിലെ ഐക്കോണിക് രംഗം പുനർനിർമിച്ചാണ് ജഡേജ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘ജഡ്ഡു എന്നാൽ വെറും പേര് അല്ല, ജഡ്ഡു ഒരു ബ്രാൻഡാണ്’ എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

കിരീടം തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന ചെന്നൈ നിരയിൽ നിർണായക സാന്നിധ്യമാകാൻ പോകുന്ന താരമാണ് രവീന്ദ്ര ജഡേജ. ഓൾ റൗണ്ടർ എന്ന നിലയിൽ മുൻകാലങ്ങളിൽ ചെന്നൈയുടെ വിജയങ്ങളിൽ വലിയ പങ്ക് വഹിച്ച ജഡേജയുടെ ഭാഗത്ത് നിന്നും ഇത്തവണയും തകർപ്പൻ പ്രകടനം ആണ് പ്രതീക്ഷിക്കുന്നത്.

ധോണിയും ഋതുരാജും അടക്കമുള്ള താരങ്ങൾ ഇതിനകം തന്നെ ചെന്നൈയുടെ ക്യാമ്പിൽ വന്ന സാഹചര്യത്തിൽ ജഡേജ കൂടി എത്തുന്നതോടെ ഒരുക്കങ്ങൾ പൂർത്തിയാകും.

Read more