മർഫിയുടെ ക്ലാസ് പ്രകടനത്തിനിടയിലും ഇന്ത്യക്ക് മികച്ച ലീഡ്, വാലറ്റത്തിന്റെ വാല് മുറിക്കാൻ എത്തിയ ഓസ്‌ട്രേലിയ പിടിച്ചത് പുലിവാൽ

സ്പിന്നിനെ നല്ല രീതിയിൽ പിന്തുണക്കുന്ന നാഗ്പൂർ പിച്ചിൽ രോഹിത് നേടിയ മികച്ച സെഞ്ചുറിയുടെയും ജഡേജയുടെയും അക്‌സർ പട്ടേലിന്റെയും അർദ്ധ സെഞ്ചുറിയുടെയും മികവിൽ ഇന്ത്യ ആഗ്രഹിച്ചതിലും വലിയ ലീഡിലേക്ക് ടീം എത്തിയിരിക്കുകയാണ്. രാവിലത്തെ സെക്ഷൻ ആരംഭിച്ചതിന് ശേഷം ജഡേജയെ വേഗം നഷ്ടമായെങ്കിലും ക്രീസിൽ ഉറച്ച അക്‌സർ- മുഹമ്മദ് ഷമി ജോഡി മുൻനിര ബാറ്റ്‌സ്മാൻമാരെ പോലെ കളിച്ചാണ് ഓസ്‌ട്രേലിയയെ ബുദ്ധിമുട്ടിച്ചത്. ഇതിൽ ഷമിയുടെ ഇന്നിംഗ്സ് എടുത്ത് പറയേണ്ടതാണ്. 37 റൺസെടുത്ത ഇന്നിങ്സിൽ ഷമി സ്പിന്നറുമാരെ തകർത്തെറിഞ്ഞു. അക്സറാകട്ടെ മികച്ച ബാറ്റിംഗ് കാഴ്ചവെക്കുകയും ചെയ്തു. അക്‌സർ 84 റൺസ് നേടി, ഇന്ത്യക്ക് നിലവിൽ 223 റൺസിന്റെ ലീഡുണ്ട്. എന്തായാലും ഈ ലക്‌ഷ്യം മറികടക്കാൻ ഓസ്ട്രേലിയ ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്.

മത്സരത്തിന്റെ ആദ്യ പകുതി

ഈ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ താരങ്ങൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരിക്കും അശ്വിന്റെ. അവനെ എങ്ങനെ നേരിടണം എന്ന് ഞങ്ങൾക്ക് അറിയാം എന്ന് അവർ പല തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പഠിച്ചുകൊണ്ടുവന്ന സിലബസ് അല്ല പരീക്ഷക്ക് വന്നത് എന്ന് പറഞ്ഞപോലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ഇന്ത്യൻ പേസ് ആക്രമണത്തെ ആക്രമിക്കാൻ ഇരുന്ന ഓസ്‌ട്രേലിയക്ക് പിഴച്ചു, ഓപ്പണറുമാർ റാൻഡ് പേരും ദാ വന്നു ദേ പോയി എന്നാ പറയുന്ന പോലെ മടങ്ങി. ഖവാജയെ സിറാജ് മടക്കിയപ്പോൾ വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഇരട്ടി പ്രഹരം ഏൽപ്പിച്ചു.

ഒരു ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ എല്ലാ വാശിയും തുടക്കം മുതൽ കാണാൻ സാധിക്കുന്ന മത്സരത്തിൽ തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിലാണ് സിറാജ് ഖവാജയെ എൽ. ബി കുടുക്കി മടക്കിയത്. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഓവറിലെ ആദ്യ എന്തിൽ മനോഹരമായ ഒരു ബോളിലൂടെ അപകടകാരി വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഷമിയും കൂടി ചേർന്നപ്പോൾ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നെ കിട്ടി.

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട്

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട് ഓസ്ട്രേലിയ ആഗ്രഹിച്ച പോലെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ലബുഷാഗ്‌നെ ആക്രമിച്ചപ്പോൾ സ്മിത്ത് നല്ല പ്രതിരോധം തീർത്തു. ഇതിനിടയിൽ സ്മിത്തിനെ മടക്കാൻ കിട്ടിയ രണ്ട് അവസരങ്ങൾ ടീം പാഴാക്കുകയും ചെയ്തു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് അപകടം വിതക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ജഡേജ അവതരിച്ചത്. ആക്രമിക്കാൻ ക്രീസ് വിട്ടിറങ്ങിയ ലബുഷാഗ്‌നെക്ക് 49(123) പിഴച്ചു, കെ.എസ് ഭാരത്തിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ താരം പുറത്ത്. അടുത്ത പന്തിൽ മാറ്റ് റെൻഷൗയെ ജഡേജ കുടുക്കി, എൽ ബിയിൽ താരം പുറത്ത്. പെട്ടെന്നുള്ള പതർച്ച ഓസ്ട്രേലിയ കരുതിയില്ല. ആ സമ്മർദ്ദം പിന്നീടും തുടർന്ന ജഡേജ അടുത്ത ഓവറിൽ സ്മിത്തിനെ (37) മനോഹരമായ പന്തിൽ പ്രതിരോധം തകർത്തതോടെ മടക്കിയതോടെ ഓസ്ട്രേലിയ തകർന്നു.

അശ്വിനും ഒപ്പം ചേർന്നപ്പോൾ പൂർത്തിയായി

സ്മിത്ത് പുറത്തായ ശേഷം ഹാൻഡ്‌സ്‌കോപ്- അലക്സ് കാരി സഖ്യം ഓസ്‌ട്രേലിയയുടെ സ്കോർ ബോർഡ് പതുക്കെ ഉയർത്താൻ തുടങ്ങി, എന്നാൽ ടെസ്റ്റിൽ തന്റെ 450 വിക്കറ്റുകൾ എന്ന നേട്ടത്തിന് ഒരെണ്ണം അകലെ ആയിരുന്ന അശ്വിൻ കാരിയെ വീഴ്ത്തി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നെ ആർക്കും ചലനം ഉണ്ടക്കാൻ സാധിച്ചില്ല. ഹാൻഡ്‌സ്‌കോപ് ഒന്ന് പൊരുതി നോക്കിയെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. ജഡേജ അഞ്ചും അശ്വിൻ മൂന്നും സിറാജ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

രോഹിത്- രാഹുൽ സഖ്യം

രോഹിത്- രാഹുൽ സഖ്യം ഓപ്പണറുമാറായി ഇറങ്ങുബോൾ ഓസ്‌ട്രേലിയൻ അസ്പിന്നറുമാർ അവരുടെ മേൽ ഉണ്ടാക്കുന്ന ഭീക്ഷണിയെക്കുറിച്ച് ഓർത്തു ഇന്ത്യൻ ആരാധകർ ഒന്ന് ശങ്കിച്ചിരുന്നു, എന്നാൽ ഒരു പ്രശ്‌നവു ഉണ്ടായില്ല, ഇന്ത്യ ആഗ്രഹിച്ചതിലും അപ്പുറം മികച്ച തുടക്കമാണ് ഇരുവരും നൽകിയത്. രോഹിത് ആക്രമിച്ചപ്പോൾ രാഹുൽ പ്രതിരോധം തീർത്തു. വളരെ പോസിറ്റീവായി കളിക്കുന്നരോഹിതിനെ ഇന്ന് കാണാൻ കഴിഞ്ഞത്, ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം നിലവിൽ 56 റൺസ് നേടി കഴിഞ്ഞു. കളി അവസാനിക്കാൻ ഒരു ഓവർ ബാക്കിയുള്ളപ്പോൾ രാഹുൽ 20 (71) വീണെങ്കിലും ഇന്ത്യ നിരാശരാണ്. കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ആകണം അശ്വിനാണ് മൂന്നാമനായി ക്രീസിലെത്തിയത്.

രണ്ടാം ദിനം- രോഹിത്തിന്റെ ക്ലാസും മർഫിയുടെ മാസും; ജഡേജ അക്‌സർ സഖ്യത്തിന്റെ ചെറുത്തുനിൽപ്പ്

ഇന്നലെ രാഹുലിന്റെ വിക്കറ്റ് നേടിയ മർഫിയുടെ പന്തുകൾ തന്നെ ആയിരുന്നു ഇന്ത്യക്ക് വെല്ലുവിളി. ഇന്നലെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അശ്വിനെ 23(62) എൽ.ബി. ഡബ്ല്യൂ ആയി മടക്കിയ മടക്കിയ മർഫി തൊട്ടുപിന്നാലെ തന്നെ പൂജാര 7 മടക്കി ഇരട്ട പ്രകരം എലിപ്പിച്ചു. പൂജാരക്കു ശേഷം ക്രീസിലെത്തിയ കോഹ്ലിയെ അധികം വൈകാതെ മർഫി മടക്കി. അതിനിടെ രോഹിത് സെഞ്ചുറി നേടി, മർഫിയുടെ 5 വിക്കറ്റ് പ്രകടനമാണ് ദിവസത്തിലെ ഏറ്റവും വലിയ ആകർഷണം. കെ.എസ് ഭാരത്തിനും ഒന്നും ചെയ്യാനായില്ല, മർഫിക്ക് ഇരയായി അദ്ദേഹവും മടങ്ങി. 120 റൺസെടുത്ത രോഹിതിന്റെ കുട്ടി തെറിപ്പിച്ച് കമ്മിൻസ് ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ജഡേജ- അക്‌സർ സഖ്യം ഓസ്‌ട്രേലിയയുടെ ബോളറുമാർക്ക് യാതൊരു പഴുതും നൽകാതെ ബാറ്റ് വീശിയതോടെ ഇന്ത്യ ആഗ്രഹിച്ച ലീഡിൽ കാര്യങ്ങൾ എത്തി. സ്പിന്നറുമാരെ കവിഞ്ഞ് സഹായിക്കുന്ന പിച്ചിൽ ഇന്ത്യ 200 റൺ അടുത്ത് നേടിയാൽ ഓസ്‌ട്രേലിയക്ക് അത് ബുദ്ധിമുട്ടാകും.

മൂന്നാം ദിനം- മർഫിയുടെ മായാജാലത്തിലും ഇന്ത്യക്ക് കൂറ്റൻ ലീഡ്

മൂനാം ദിനം രാവിലെ എല്ലാ നന്ദിയും പറയേണ്ടത് ഷമി- അക്‌സർ സഖ്യത്തിനോട്. ഇരുവരും ഓസ്‌ട്രേലിയൻ ബോളറുമാരെ ശരിക്കും ഞെട്ടിച്ചു എന്ന് തന്നെ പറയാം. സ്പിന്നറുമാരെ കളിക്കാൻ ഓസ്ട്രേലിയ ബുദ്ധിമുട്ടിയപ്പോൾ ഷമി ഒരു കൂസലും ഇല്ലാതെയാണ് കളിച്ചത്. ഇത് തന്നെയാണ് 200 മുകളിൽ ലീഡ് എടുക്കാൻ ഇന്ത്യയെ സഹായിച്ചത്. ഓസ്‌ട്രേലിയ്ക്കായി അരങ്ങേറ്റത്തിൽ 7 വിക്കറ്റ് നേടി തിളങ്ങാൻ മർഫിക്കായി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം