ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് നേരത്തെ തീർത്തിട്ട് ഇംഗ്ലണ്ടിന് എങ്ങോ പോകാനുണ്ട് ഉണ്ടെന്ന് തോന്നുന്നു. ഇന്നലെ കിവീസുമായി തുടങ്ങിയ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ അവർ കിവീസിനെ വെറും 132 റൺസിന് പുറത്താക്കിയിരുന്നു.
പുതിയ പരിശീലകൻ വന്നതുകൊണ്ടന്നെന്ന് തോന്നുന്നു ട്വന്റി 20 ശൈലിയിൽ ആയിരുന്നു ഇംഗ്ലണ്ട് മറുപടി, വളരെ വേഗം 50 റൺസ് കടന്ന അവർക്ക് പിന്നെ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് നഷ്ടമായത് 7 വിക്കറ്റുകൾ. ചുരുക്കി പറഞ്ഞാൽ വൻ ലീഡ് പ്രതീക്ഷിച്ച ടീം ലീഡ് വഴങ്ങുമോ എന്നാണ് ആരാധകർ വിചാരിക്കുന്നത്.
17 വിക്കറ്റുകൾ ഒരു ദിവസം വീഴുക എന്നുപറഞ്ഞാൽ ബാറ്റ്‌സ്മാന്മാരെ ഒരു താരത്തിൽഎം സഹായിക്കാത്ത പിച്ച് എന്നാണ് അർഥം. കഴിഞ്ഞ വര്ഷം ഇന്ത്യയിൽ നടന്ന പരമ്പരയിൽ ഇത്തരം പിച്ചുകൾ ഒരുക്കിയതിന് വലിയ വിമർശനം കേട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് മുൻ താരം വസീം ജാഫർ- ലോർഡ്‌സിൽ ഒരു ദിവസം 17 വിക്കറ്റ് വീഴുമ്പോൾ, ബൗളർമാരുടെ കഴിവുകളെക്കുറിച്ചാണ് സംസാരം. അഹമ്മദാബാദിൽ ഒരു ദിവസം 17 വിക്കറ്റ് വീഴുമ്പോൾ, സംസാരം സാഹചര്യങ്ങളെക്കുറിച്ചാണ്.
മൈക്കിൾ വൺ ഉൾപ്പടെ ഉള്ള താരങ്ങൾക്ക് വായടപ്പിക്കുന്ന മറുപടികൾ കൊടുക്കുന്ന താരമാണ് ജാഫർ. താരത്തിന്റെ ട്രോളുകൾ എല്ലാം തരംഗം ആകാറുണ്ട്.