മങ്കാദിംഗിലൂടെ പുറത്തായി, എതിര്‍ടീമിനു നേരേ നടുവിരല്‍ ഉയര്‍ത്തി സി.എസ്‌.കെ താരം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നാടകീയ രംഗങ്ങള്‍. ഐപിഎല്ലിലെ ഏറെ വിഖ്യാതമായ ആര്‍ അശ്വിന്‍-ജോസ് ബട്ട്‌ലര്‍ മങ്കാദിംഗ് ടിഎന്‍പിഎല്ലിലും അനാരോഗ്യകരമായ അന്തരീഷം സൃഷ്ടിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരവും തമിഴ്നാട് സീനിയര്‍ താരവുമായ നാരായണ്‍ ജഗദീശനാണ് ടിഎന്‍പിഎല്ലില്‍ മങ്കാദിംഗിലൂടെ പുറത്തായത്.

നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ ഗില്ലീസും നെല്ലൈ റോയല്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരത്തിലാണ് സംഭവം. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സംഭവം. നാലാം പന്ത് എറിയാനെത്തിയ അപരാജിത്, നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന ജഗദീശനെ മങ്കാദിംഗ് ചെയ്യുകയായിരുന്നു.

പ്രകോപിതനായ ജഗദീശന്‍ ഡഗൗട്ടിലേക്ക് മടങ്ങവേ എന്‍ആര്‍കെ താരങ്ങള്‍ക്കു നേരേ നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ആദ്യം ഗ്ലൗസോടു കൂടിയും പിന്നീട് ഗ്ലൗസ് മാറ്റിയശേഷവും ജഗദീശന്‍ ആംഗ്യം തുടര്‍ന്നു. ഔട്ടാകുമ്പോള്‍ 15 പന്തില്‍ 25 റണ്‍സുമായി മികച്ച ഫോമിലായിരുന്നു ജഗദീശന്‍.

ഐപിഎലില്‍ 2018 മുതല്‍ സിഎസ്‌കെയുടെ ഭാഗമാണ് എന്‍.ജഗദീശന്‍. കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്‍ സീസണില്‍ രണ്ടു മത്സരങ്ങളില്‍ ജഗദീശന്‍ കളിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളില്‍ നിന്ന് 40 റണ്‍സായിരുന്നു താരത്തിന്‍റെ സംഭാവന.

Latest Stories

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം