ജയ് ജയ് ജയ്‌സ്വാൾ, ഈ പയ്യൻസ് വേറെ ലെവൽ; ബംഗ്ലാദേശിന്റെ കിളി പറത്തിയ കൗണ്ടർ അറ്റാക്കിങ്; ഇത് ഗംഭീർബോൾ കാലം

യശ്വസി ജയ്‌സ്വാൾ- ഈ പയ്യൻെറ പേര് ഇനി ഏറെ കാലം ക്രിക്കറ്റ് പ്രേമികൾ ചർച്ചയാക്കുമെന്ന് ഉറപ്പാണ്. വർഷങ്ങൾക്ക് മുമ്പ് രോഹിത്, കോഹ്‌ലി തുടങ്ങിയവർ യുവതാരങ്ങൾ ആയിരുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന തലത്തിലേക്ക് ആ പേരുകൾ നമ്മൾ ചർച്ചയാക്കുമായിരുന്നു. അതിന് ശേഷം അവരിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ഒരുപാട് വളർന്നു. ഇപ്പോഴിതാ അവർ കരിയറിന്റെ അവസാന ഘട്ടത്തിലൂടെ പോകുമ്പോൾ ജയ്‌സ്വാൾ എന്ന യുവതാരം അവരെ പോലെ ഉദിച്ച് വരുകയാണ് ക്രിക്കറ്റിന്റെ ഭാവി ഭരിക്കാൻ.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പയ്യൻസ് നടത്തിയ തകർപ്പൻ കൗണ്ടർ അറ്റാക്കിങ് ബാറ്റിംഗ് കൂടി കണ്ടപ്പോൾ ഒരു കാര്യം ഉറപ്പിക്കാം. സാഹചര്യം അനുസരിച്ച് കളിക്കാൻ തക്ക ശേഷിയുള്ള ഒരു താരം കടന്നുവന്നിരിക്കുന്നു. ഒരേ സമയം ക്‌ളാസും മാസും ചേർന്ന ശൈലിയിൽ ബാറ്റുചെയ്ത് എതിരാളികളെ വിറപ്പിക്കാൻ തക്ക ശേഷിയുള്ള താരത്തെ ഇന്ന് കാണാൻ സാധിച്ചു.

രണ്ട് ദിവസം മഴ മുടക്കിയ സാഹചര്യത്തിൽ ഇന്ത്യക്ക് മത്സരത്തിൽ ഒരു ഫലം ഉണ്ടാക്കണം എങ്കിൽ ബംഗ്ലാദേശിനെ എത്രയും വേഗം പുറത്താക്കി മികച്ച സ്കോർ നേടണം ആയിരുന്നു. ബംഗ്ലാദേശ് ഉയർത്തിയ 233 എന്ന സ്കോറിനപ്പുറം ഒരു കൂറ്റൻ ലീഡ് സ്വന്തമാക്കാൻ ഇറങ്ങിയ ഇന്ത്യക്കായി താരം 51 പന്തിൽ നേടിയത് 72 റൺസ് ആയിരുന്നു. 12 ബൗണ്ടറിയും 2 സിക്‌സും ഉൾപ്പെട്ട ആ ഇന്നിങ്സിന് എല്ലാം ചന്തവും അവകാശപ്പെടാൻ ഉണ്ടായിരുന്നു.

ബംഗ്ലാദേശ് ബോളർമാർ കാഴ്ചക്കാരാക്കി ടി 20 ശൈലിയിൽ കളിച്ച ആ ഇന്നിംഗ്സ് ശരിക്കുമൊരു സിമ്പൽ ആണ്. ടെസ്റ്റ് ക്രിക്കറ്റിന് ഉതകുന്ന രീതിയിലും വേണ്ടി വന്നാൽ ടി 20 യു താൻ കളിക്കുമെന്ന്. ജയ്‌സ്വാൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ