ഇന്ത്യൻ ക്രിക്കറ്റിന് സമഗ്ര സംഭാവന, ബിസിനസ് ലീഡർ അവാർഡ് സ്വന്തമാക്കി ജയ് ഷാ; വിമർശനം ശക്തം

ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റുമായ ജയ് ഷായ്ക്ക് 2023ലെ ആദ്യ സിഐഐ സ്‌പോർട്‌സ് ബിസിനസ് അവാർഡിൽ മികച്ച സ്‌പോർട്‌സ് ബിസിനസ് ലീഡർക്കുള്ള അവാർഡ് ലഭിച്ചു ഇന്ത്യയിലെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള വേതന വ്യത്യാസം അവസാനിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചപ്പോൾ ജയ് ഷാ മുൻനിരയിൽ ഉണ്ടായിരുന്നു.

രാജ്യത്തെ കളിയുടെ വളർച്ച ഉറപ്പാക്കാൻ ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയതിന് അദ്ദേഹം പ്രശംസിക്കപ്പെട്ടു. ലോകകപ്പിന്റെ അദ്ദേഹം നേതൃത്വത്തിൽ ഉള്ള കമ്മിറ്റി നന്നായി പ്രവൃത്തിച്ചിരുന്നു. ആ പ്രവർത്തനം കൂടി മുന്നിൽ കണ്ടതാണ് അവാർഡ് നൽകിയതെന്ന് പറയപ്പെടുന്നു. അഭിനവ് ബിന്ദ്ര, മിഷേൽ വെയ്ഡ്, അഭിഷേക് ബിനായികിയ, നിക് കോവാർഡ്, അഹ്ന മെഹോത്ര എന്നിവരായിരുന്നു ജൂറി പാനലിൽ ഉണ്ടായിരുന്നത്.

ഗ്രാസ്റൂട്ട് തലത്തിൽ നിന്ന് ക്രിക്കറ്റ് വികസിപ്പിക്കാനൾ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ജയ് ഷാ അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യക്ക് ഒരു കാലത്തും നല്ല ക്രിക്കറ്റ് താരങ്ങളുടെ എന്നതിൽ ഇന്ത്യക്ക് ഒരു കാലത്തും കുറവ് വരാൻ പാടില്ലെന്ന നിലപാടിലാണ് ജയ് ഷാ. അത് അനുസരിച്ചുള്ള കാര്യങ്ങൾ ബിസിസിഐ ആസുത്രണം ചെയ്യുന്നു. അതെ സമയം ഇന്ത്യൻ ക്രിക്കറ്റിന് ദ്രോഹം ചെയ്യുകയാണ് ഷാ എന്നും അതിനാൽ തന്നെ ഇതൊക്കെ പണം കൊടുത്ത് മേടിക്കുന്ന അവാർഡ് ആണെന്നും ആരോപണം പറയുന്നുണ്ട്.

അതേസമയം, 2023 ലെ ഉദ്ഘാടന CII സ്‌പോർട്‌സ് ബിസിനസ് അവാർഡിൽ സ്‌പോർട്‌സ് ഫ്രാഞ്ചൈസി ഓഫ് ദി ഇയർ അവാർഡ് നേടിയ ബാംഗ്ലൂർ അടുത്തിടെ അവരുടെ ആദ്യത്തെ ട്രോഫി കരസ്ഥമാക്കി. കന്നി ഐപിഎൽ കിരീടത്തിനായി കാത്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 2008 മുതൽ ടൂർണമെന്റിൽ മത്സരിച്ചിട്ടും ബാംഗ്ലൂർ ആസ്ഥാനമായുള്ള ടീം ഇതുവരെ കിരീടം നേടിയിട്ടില്ല. ഓരോ തവണയും ഈ സാല കപ്പ് നമ്മുടെ എന്ന് പറയുന്നതിനാൽ ടീം ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം