സാധാരണ പതിവില്ലാത്തത് ആണല്ലോ, സഞ്ജുവിനെ പുകഴ്ത്തി ജയ് ഷാ; ഇത് നല്ല കാലത്തിന്റെ തുടക്കം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് ഗെയിമുകളുടെ ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ . ഇന്നലെ ഡർബനിലെ കിംഗ്സ്മീഡിലാണ് മത്സരം നടന്നത്. സഞ്ജു സാംസൺ ആണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.

ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട സഞ്ജു സാംസൺ ശ്രദ്ധേയമായ ഇന്നിംഗ്‌സ് കളിച്ചു, വെറും 47 പന്തിൽ തൻ്റെ തുടർച്ചയായ രണ്ടാം ടി20 സെഞ്ച്വറി നേടി. 50 പന്തിൽ ഏഴ് ഫോറും 10 സിക്‌സും ഉൾപ്പെടെ 107 റൺസാണ് താരം നേടിയത്. തിലക് വർമ്മയും വിലപ്പെട്ട സംഭാവന നൽകി, 18 പന്തിൽ 33 റൺസ് കൂട്ടിച്ചേർത്തു, ഇന്ത്യ അവരുടെ 20 ഓവറിൽ 202/8 എന്ന നിലയിൽ എത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ എയ്ഡൻ മർക്രമിനെ നഷ്ടമായി. അവിടെ നിന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ബൗളർമാർ സൗത്താഫ്രിക്കയെ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. വരുൺ ചക്രവർത്തിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദക്ഷിണാഫ്രിക്ക 141ന് പുറത്തായി.

ഇന്ത്യയുടെ 61 റൺസിൻ്റെ വിജയത്തോട് പ്രതികരിച്ച്, കളിക്കാരുടെ മികച്ച പ്രയത്നങ്ങളെ പ്രശംസിക്കാൻ ജയ് ഷാ ഇങ്ങനെ കുറിച്ചു:

“പ്രോട്ടീസിനെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യക്ക് മികച്ച തുടക്കം! അപകടകരമായ ബാറ്റിംഗ് നിര എതിരാളി ആയി വന്നപ്പോൾ അവർക്ക് മുന്നിൽ മികച്ച സ്കോർ പടുത്തുയർത്താൻ ആയി. തുടർച്ചയായ രണ്ടാം സെഞ്ചുറിക്ക് സഞ്ജു സാംസണ് പ്രത്യേക അഭിനന്ദനം. രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി തുടങ്ങിയവരും നന്നായി കളിച്ചു.” ഷാ എഴുതി.

പരമ്പരയിലെ രണ്ടാമത്തെ ടി 20 നാളെ നടക്കുമ്പോൾ ജയം തുടരുകയാണ് ഇന്ത്യൻ ലക്‌ഷ്യം.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ