കോഹ്‌ലിക്കും ധോണിക്കും രോഹിത്തിനും മുകളിൽ ജയ് ഷാ, ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നിൽ; ലിസ്റ്റ് കണ്ട് ആരാധകർക്ക് ഞെട്ടൽ

2024-ലെ ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ “ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ” പട്ടികയിൽ സ്റ്റാർ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, എംഎസ് ധോണി, രോഹിത് ശർമ്മ എന്നിവർക്ക് മുകളിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ സ്ഥാനം നേടി. ഷാ 35-ാം സ്ഥാനത്താണ്. കോലി 38-ാം സ്ഥാനത്താണ്. അതേസമയം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി 58-ാം സ്ഥാനത്തും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ഒന്നാം 68 ആം സ്ഥാനത്തുമാണ്.

ഷായുടെ ഭരണകാലത്ത്, 2023-ൽ ബിസിസിഐ വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചു. ശേഷം ഈ വര്ഷം ഇന്ത്യ വിജയകരമായി ലോകകപ്പ് നടത്തി. കാഴ്ചക്കാരുടെ എണ്ണവും മുൻകാല റെക്കോർഡുകൾ തകർത്തതിനാൽ ഇവൻ്റ് വൻ വിജയമായിരുന്നു. 128 വർഷത്തിന് ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിൻ്റെ തിരിച്ചുവരവ് സുഗമമാക്കുന്നതിലും ഷാ ഒരു പ്രധാന പങ്ക് വഹിച്ചു (2028 ൽ ലോസ് ഏഞ്ചൽസിൽ കളിക്കുന്ന വിവിധ കായിക ഇനങ്ങളിൽ ക്രിക്കറ്റും ഉൾപ്പെടുന്നു). “ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തനായ മനുഷ്യൻ” എന്നാണ് 35- ആം സ്ഥാനത്ത് എത്തിയ ഷായെ ഇന്ത്യൻ എക്‌സ്പ്രസ് വിശേഷിപ്പിച്ചത്.

“ഇതിനകം തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവി, അദ്ദേഹം ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനാകാനുള്ള ഒരുക്കത്തിലാണ്. ഐസിസിയുടെ വരുമാനത്തിൽ ബിസിസിഐയുടെ വിഹിതം ഏകദേശം ഇരട്ടിയാക്കുന്നതിൽ ഷാ വലിയ പങ്കുവഹിച്ചു – 22.8 ശതമാനത്തിൽ നിന്ന് 38.5 ശതമാനമായി. ഇതിനർത്ഥം ബിസിസിഐക്ക് ഇപ്പോൾ അന്താരാഷ്ട്ര ബോഡിയിൽ നിന്ന് പ്രതിവർഷം 231 മില്യൺ ഡോളർ ലഭിക്കും. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ ഷാ എടുത്ത നിലപാടുകൾക്ക് കൈ അടിക്കാതിരിക്കാൻ പറ്റില്ല. ഒരുകാലത്ത് തീവ്രമായ അധികാരത്തർക്കങ്ങൾക്കും വിഭാഗീയതയ്ക്കും പേരുകേട്ട ബിസിസിഐയുടെ മേൽ ഷായ്ക്ക് അഭൂതപൂർവമായ നിയന്ത്രണമുണ്ട്,” എക്സ്പ്രസ് കൂട്ടിച്ചേർത്തു.

38-ാം സ്ഥാനത്തുള്ള കോലി കായികതാരങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിലാണ്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ. “അദ്ദേഹം ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റനോ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നയാളോ അല്ല, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെക്കാൾ വലിയ പേര് ഇല്ല,” എക്സ്പ്രസ് പറഞ്ഞു.

കൂടാതെ ധോണി, രോഹിത് എന്നിവരും മികച്ചവർ ആണെന്നും അതിനാലാണ് അവർക്ക് ഇടം നൽകിയതെന്നും പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം