ബിസിസിഐയുടെ നിലവിലെ ഓണററി സെക്രട്ടറിയായ ജയ് ഷാ ഐസിസിയുടെ സ്വതന്ത്ര ചെയർ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2024 ഡിസംബർ 1 ന് അദ്ദേഹം ചുമതലയേൽക്കും. നിലവിലെ ഐ.സി.സി ചെയർ ഗ്രെഗ് ബാർക്ലേ മൂന്നാം ടേമിന് ശ്രമിക്കില്ലെന്നും നവംബറിൽ തൻ്റെ കാലാവധി അവസാനിക്കുമ്പോൾ സ്ഥാനമൊഴിയുമെന്നും ഓഗസ്റ്റ് 20 ന് പ്രഖ്യാപിച്ചിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്കുള്ള ഏക നോമിനിയായിരുന്ന ഷാ, ക്രിക്കറ്റിൻ്റെ ആഗോള വ്യാപനവും ജനപ്രീതിയും വികസിപ്പിക്കുന്നതിനുള്ള തൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ചും LA 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് സംബംന്ധിച്ച് അദ്ദേഹം സംസാരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ ഞാൻ വിനീതനാണ്, ഷാ കൂട്ടിച്ചേർത്തു.
“ക്രിക്കറ്റിനെ കൂടുതൽ ആഗോളവൽക്കരിക്കാൻ ഐസിസി ടീമുമായും ഞങ്ങളുടെ അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഒന്നിലധികം ഫോർമാറ്റുകളുടെ സഹവർത്തിത്വം സന്തുലിതമാക്കുക, നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, പുതിയ ആഗോള വിപണികളിലേക്ക് ഞങ്ങളുടെ മാർക്വീ ഇവൻ്റുകൾ അവതരിപ്പിക്കുക എന്നിവ പ്രധാനമായ ഒരു നിർണായക ഘട്ടത്തിലാണ് ഞങ്ങൾ നിൽക്കുന്നത്. മുമ്പെന്നത്തേക്കാളും ക്രിക്കറ്റിനെ കൂടുതൽ ഉൾക്കൊള്ളുന്നതും ജനപ്രിയവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”
“ഞങ്ങൾ പഠിച്ച മൂല്യവത്തായ പാഠങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം, ലോകമെമ്പാടുമുള്ള ക്രിക്കറ്റിനോടുള്ള സ്നേഹം ഉയർത്തുന്നതിന് പുതിയ ചിന്തയും പുതുമയും നാം സ്വീകരിക്കണം. LA 2028-ലെ ഒളിമ്പിക്സിൽ ഞങ്ങളുടെ കായികവിനോദം ഉൾപ്പെടുത്തിയത് ക്രിക്കറ്റിൻ്റെ വളർച്ചയ്ക്ക് ഒരു സുപ്രധാന മാറ്റമാണ്, അത് കായികരംഗത്തെ അഭൂതപൂർവമായ രീതിയിൽ മുന്നോട്ട് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” ജയ് ഷാ പറഞ്ഞു.