ജേക്ക് ഫ്രേസർ-മക്ഗുർക്ക്- ഈ പേര് ഓർത്തുവെക്കുക ക്രിക്കറ്റ് ആരാധകരെ. ഒരുപക്ഷെ നിങ്ങളുടെ ഇഷ്ട താരങ്ങൾ പലരുടെയും റെക്കോഡുകൾ ഈ താരം തിരുത്തിക്കുറിച്ചേക്കാം. ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ ചെക്കൻ അക്ഷരാർത്ഥത്തിൽ ഗ്രൗണ്ടിനെ തീപിടിക്കുമ്പോൾ ആരധകർ ഒരു കാര്യമാണ് പറയുന്നത്- ” ഇവൻ പുലിയാണ് കേട്ടോ” എന്ന്. 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം ഈ സീസണിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി എന്ന തന്റെ തന്നെ റെക്കോഡിങ് ഒപ്പം എത്തുക മാത്രമല്ല ചെയ്തിരിക്കുന്നത് മുംബൈ ഇന്ത്യൻസിന് വലിയ അപകട സൂചന നൽകുകയും കൂടിയാണ്. നേരത്തെ ഹൈദരാബാദിനെതിരെയും താരം 15 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 7 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 113 എന്ന നിലയിലാണ് ഡൽഹി നിൽക്കുന്നത്.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ശേഷം ഹാർദിക് പാണ്ഡ്യാക്ക് പിന്നെ ഒന്ന് ഓർമ്മ കാണില്ല. ആവനാഴിയിലെ ഓരോ ബോളർമാർ ആയി വരുന്നു, പന്തെറിയുന്നു, അടി മേടിച്ചിട്ട് തിരിച്ച് പോകുന്നു എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ ജേക്ക് ഫ്രേസർ-മക്ഗുർക്ക് ആരെ കിട്ടിയാലും ഞാൻ അടിക്കുമെന്ന രീതിയിൽ നിൽക്കുകയാണ്. ആദ്യ ഓവർ എറിയാൻ എത്തിയ ലുക്ക് വുഡിനെതിരെ 19 റൺ നേടി തുടങ്ങിയ താരം തൊട്ടുപിന്നാലെ സൂപ്പർ താരം ജസ്പ്രീത് ബുംറയെ കനത്ത രീതിയിൽ ആക്രമിച്ചു. ഇതിനിടയിൽ സഹ ഓപ്പണർ അഭിഷേക് പോറലിന് നേരിടാൻ കിട്ടിയത് ചുരുക്കം ചില പന്തുകൾ മാത്രമല്ല.
Read more
നുവാൻ കുലശേഖര, പിയുഷ് ചൗള, ഹാർദിക് പാണ്ഡ്യാ തുടങ്ങി എറിയാൻ എത്തിയ എല്ലാവരെയും അടിച്ചുകൂട്ടിയ ജേക്ക് ഫ്രേസർ-മക്ഗുർക്ക് എല്ലാവരെയും തല്ലി പതം വരുത്തി. ഇവനെതിരെ എങ്ങനെ എറിഞ്ഞാലും അടിക്കുമെന്നതിനാൽ തന്നെ മുംബൈ ബോളർമാർ അൽപ്പം ആലസ്യത്തിലാണ് പന്തെറിയുന്നത്. എന്തായാലും താരം നൽകിയ മികച്ച തുടക്കം ഇനി മുതലാക്കുക എന്നതാണ് ഡൽഹിയുടെ ലക്‌ഷ്യം.