ആധുനിക ക്രിക്കറ്റിലെ നിത്യഹരിത നായകനായ പേസറാണ് ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍. നാല്‍പ്പതിനോട് അടുക്കുന്ന പ്രായത്തിലും യുവ ബോളര്‍മാരുടെ വീറോടെയാണ് ആന്‍ഡേഴ്‌സണ്‍ പന്തെറിയുന്നത്. ആന്‍ഡേഴ്‌സണ്‍ അടുത്തിടെയൊന്നും വിരമിക്കില്ലെന്ന് ആരാധകരും കരുതുന്നു. എന്നാല്‍ ആന്‍ഡേഴ്‌സന്റെ വിരമിക്കല്‍ നാള്‍ പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍.
എനിക്ക് രസകരമായ ഒരു തോന്നലുണ്ടാകുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനു ശേഷം ആന്‍ഡേഴ്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് തോന്നുന്നത്. ഈ വേനലോടെ ആന്‍ഡേഴ്‌സന്‍ കളമൊഴിയുമെന്ന് കരുതുന്നു- ഹാര്‍മിസണ്‍ പറഞ്ഞു.
ആഷസ് നടക്കുമെന്നതില്‍ സംശയമുണ്ട്. അഥവാ നടന്നാല്‍ തന്നെ അതു വിചാരിക്കുന്ന രീതിയില്‍ ആയിരിക്കില്ല. അക്കാര്യം ആന്‍ഡേഴ്‌സണ്‍ കണക്കിലെടുത്തേക്കാം. ജിമ്മിയുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഓവലില്‍ നന്നായി പന്തെറിഞ്ഞശേഷം, ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിരാട് കോഹ്ലിയെ പുറത്താക്കി കരിയര്‍ അവസാനിപ്പിക്കുന്നതിലും മനോഹരമായ കാര്യമില്ലെന്ന് കരുതും. ആറു മാസത്തിനുള്ളില്‍ ആഷസ് നടക്കാന്‍ സാദ്ധ്യതയില്ല. അതിനാല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് തീരുമാനിക്കുമായിരുന്നെന്നും ഹാര്‍മിസണ്‍ പറഞ്ഞു.