'ടീമിന്‍റെ പ്ലാനുകള്‍ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, ഭാര്യയ്ക്ക് ഇപ്പോഴും കലിപ്പ് അടങ്ങിയിട്ടില്ല'; വിരമിക്കലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആന്‍ഡേഴ്‌സണ്‍

തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിച്ചതിന് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലത്തോടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനോടും ഭാര്യക്ക് ഇപ്പോഴും ദേഷ്യമാണെന്ന് ഇംഗ്ലണ്ട് ഇതിഹാസ ബോളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. തന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി തന്റെ ഭര്‍ത്താവിനെ വിരമിക്കാന്‍ അനുവദിക്കണമായിരുന്നുവെന്നും അദ്ദേഹം ഇപ്പോഴും ഇംഗ്ലണ്ടിനായി കളിക്കണമെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്.

2025/26 ആഷസിന് തയ്യാറെടുക്കാന്‍ പുതിയ ബോളര്‍മാരെ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ മക്കല്ലവും സ്റ്റോക്‌സും മാനേജിംഗ് ഡയറക്ടര്‍ റോബര്‍ട്ട് കീയും ആന്‍ഡേഴ്‌സണോട് വിരമിക്കാന്‍ പറഞ്ഞിരുന്നു. വലംകൈയ്യന്‍ സീമര്‍ തന്റെ 188-ാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരം 2024 ജൂലൈയില്‍ ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചു. ദി ഗാര്‍ഡിയനോട് സംസാരിക്കവേ, തന്റെ ഭാര്യ എപ്പോഴും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ തന്റെ കൂടെയുണ്ടായിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അവള്‍ ഇപ്പോഴും ദേഷ്യത്തിലാണ്. അവള്‍ എന്റെ ഏറ്റവും വലിയ പിന്തുണയായിരുന്നു. പരിക്കിന്റെ സമയത്ത് എന്നെ പ്രചോദിപ്പിച്ചു. ടീം മാനേജ്മെന്റ് എന്നോട് വിരമിക്കാന്‍ പറഞ്ഞത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മറ്റൊരാളുടെ തീരുമാനപ്രകാരമല്ല, സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി ഞാന്‍ വിരമിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു.

ദേഷ്യം വന്നില്ലെങ്കിലും പ്ലാനുകള്‍ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. എന്റെ ശരീരം എന്നെ അനുവദിക്കുന്നിടത്തോളം കാലം ഞാന്‍ ഇംഗ്ലണ്ടിനായി കളിക്കുമായിരുന്നു. ഒരുപക്ഷേ, പോകാനുള്ള സമയമായെന്ന് എന്നെ ഓര്‍മ്മിപ്പിക്കാന്‍ എനിക്കിത് ആവശ്യമായിരുന്നിരിക്കാം- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന ഐപിഎല്‍ 2025 മെഗാ ലേലത്തിനായി ആന്‍ഡേഴ്‌സണ്‍ സ്വയം രജിസ്റ്റര്‍ ചെയ്തു. ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും അത് ഒരു അത്ഭുതകരമായ ലീഗാണെന്നാണ് എല്ലാവരും പറയുന്നതെന്നും ആന്‍ഡേസ്ണ്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ