ജയത്തിലും റാങ്കിംഗ് മുന്നേറ്റത്തിലും സന്തോഷം, എന്നാല്‍ ഇത് സങ്കടകരമാണ്; ജേസണ്‍ ഹോള്‍ഡര്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചതിന്റെയും ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കിയതിന്റെയും സന്തോഷത്തിലാണ് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍. എന്നാല്‍ ഒഴിഞ്ഞു കിടക്കുന്ന ഗാലറി സങ്കടമുള്ള കാഴ്ചയാണെന്ന് ഹോള്‍ഡര്‍ പറയുന്നു.

“ശൂന്യമായ ഗാലറി ഒരു സങ്കടം തന്നെയാണ്. കാണികളുടെ ആരവമില്ലാതെ മത്സരം നടക്കുമ്പോള്‍ ഞങ്ങളുടെ ശ്രദ്ധ പൂര്‍ണമായി കളിയിലേക്കു തന്നെ കേന്ദ്രീകരിക്കുന്നു. ഓരോ വിക്കറ്റും ഓരോ റണ്ണും മനസ്സിലേക്കു കയറുന്നു.” മനോരമയുമായുള്ള ഓണ്‍ലൈന്‍ അഭിമുഖത്തില്‍ ഹോള്‍ഡര്‍ പറഞ്ഞു.

അതേസമയം പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും. ജൂലൈ 16 മുതല്‍ 20 വരെയാണ് രണ്ടാം ടെസ്റ്റ്. 24 മുതല്‍ 28 വരെയാണ് അവസാന മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. സോണി സിക്സില്‍ മത്സരങ്ങള്‍ കാണാം.

ആദ്യടെസ്റ്റില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച് തോല്‍വി വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് അടുത്ത കളി ജയിച്ചു കയറാനുള്ള തയ്യാറെടുപ്പിലാണ്. അതിനാല്‍ തന്നെ ആദ്യം കളിച്ച ടീമില്‍ പ്രകടമായ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന റൂട്ട് രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തും. പരിക്കേറ്റ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ജോണ്‍ കാമ്പെല്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം