നാലു പന്തുകളില്‍ നാലു വിക്കറ്റ് ഇംഗ്‌ളണ്ടിന് 17 റണ്‍സിന് തോല്‍വി. വെസ്റ്റിന്‍ഡീസിനെ തിരേയുള്ള ഇംഗ്‌ളണ്ടിന്റെ ട്വന്റി20 പരമ്പരയിലാണ് സംഭവം. പക്ഷേ മുന്നറിപ്പ് അടുത്തയാഴ്ച നാട്ടില്‍ വിന്‍ഡീസിനെ നേരിടാന്‍ പോകുന്ന ഇന്ത്യയ്ക്കാണ്. ബാര്‍ബഡോസില്‍ നടന്ന അവസാന ട്വന്റി20 മത്സരം വെസ്റ്റിന്‍ഡീസ് ജയിക്കുകയും ചെയ്തു പരമ്പര 3-2 ന് നേടുകയും ചെയ്തു.
വെറ്ററന്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറാണ് ഈ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം നടത്തിയത്. ബാര്‍ബഡോസില്‍ നടന്ന അവസാന മത്സരത്തിലായിരുന്നു ഹോള്‍ഡറുടെ പ്രകടനം. ഇംഗ്‌ളണ്ടിന്റെ ഇന്നിംഗ്‌സിലെ അവസാന ഓവറിലായിരുന്നു കളി നിര്‍ണ്ണയിച്ച ഹോള്‍ഡറുടെ പ്രകടനം വന്നത്. പരമ്പരയില്‍ രണ്ടു ടീമും രണ്ടു കളികള്‍ വീതം ജയിച്ചതിനാല്‍ അവസാന മത്സരം നിര്‍ണ്ണായകമായിരുന്നു.
ഹോള്‍ഡര്‍ എറിയാന്‍ വന്ന അവസാന ഓവറില്‍ ഇംഗ്‌ളണ്ടിന് വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. ഹോള്‍ഡര്‍ എറിഞ്ഞ ആദ്യ പന്ത് നോബോളായി. ഇതിന്റെ എക്‌സ്ട്രാ ബോളില്‍ ആദ്യം റന്നത് ക്രിസ് ജോര്‍ദ്ദാന്‍. മിഡ്‌വിക്കറ്റില്‍ ക്യാച്ച്. പിന്നാലെ സാം ബില്ലിംഗ്‌സിനെ പുറത്താക്കി.
Read more
പിന്നീടുള്ള പന്തുകളില്‍ ആദില്‍ റഷീദും സാദിഖ് മെഹ്‌മൂദും പുറത്തായി. ഒരു പന്ത് ബാറ്റി നില്‍ക്കേ ഇംഗ്‌ളണ്ട് 162 ന് പുറത്തായി. ടി20 യില്‍ നാലു പന്തുകളില്‍ നാലു വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തില്‍ മലിംഗ, റഷീദ്ഖാന്‍, കര്‍ട്ടിസ് കാംഫര്‍ എന്നിവരുടെ ക്ലബ്ബിലാണ് ഹോള്‍ഡറും കടന്നത്.