നാലു ബോള്‍...നാലു വിക്കറ്റ്, ഇംഗ്‌ളണ്ടിനെ 17 റണ്‍സിന് തോല്‍പ്പിച്ചു ; കരുതിയിരുന്നോളാന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

നാലു പന്തുകളില്‍ നാലു വിക്കറ്റ് ഇംഗ്‌ളണ്ടിന് 17 റണ്‍സിന് തോല്‍വി. വെസ്റ്റിന്‍ഡീസിനെ തിരേയുള്ള ഇംഗ്‌ളണ്ടിന്റെ ട്വന്റി20 പരമ്പരയിലാണ് സംഭവം. പക്ഷേ മുന്നറിപ്പ് അടുത്തയാഴ്ച നാട്ടില്‍ വിന്‍ഡീസിനെ നേരിടാന്‍ പോകുന്ന ഇന്ത്യയ്ക്കാണ്. ബാര്‍ബഡോസില്‍ നടന്ന അവസാന ട്വന്റി20 മത്സരം വെസ്റ്റിന്‍ഡീസ് ജയിക്കുകയും ചെയ്തു പരമ്പര 3-2 ന് നേടുകയും ചെയ്തു.

വെറ്ററന്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറാണ് ഈ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം നടത്തിയത്. ബാര്‍ബഡോസില്‍ നടന്ന അവസാന മത്സരത്തിലായിരുന്നു ഹോള്‍ഡറുടെ പ്രകടനം. ഇംഗ്‌ളണ്ടിന്റെ ഇന്നിംഗ്‌സിലെ അവസാന ഓവറിലായിരുന്നു കളി നിര്‍ണ്ണയിച്ച ഹോള്‍ഡറുടെ പ്രകടനം വന്നത്. പരമ്പരയില്‍ രണ്ടു ടീമും രണ്ടു കളികള്‍ വീതം ജയിച്ചതിനാല്‍ അവസാന മത്സരം നിര്‍ണ്ണായകമായിരുന്നു.

ഹോള്‍ഡര്‍ എറിയാന്‍ വന്ന അവസാന ഓവറില്‍ ഇംഗ്‌ളണ്ടിന് വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. ഹോള്‍ഡര്‍ എറിഞ്ഞ ആദ്യ പന്ത് നോബോളായി. ഇതിന്റെ എക്‌സ്ട്രാ ബോളില്‍ ആദ്യം റന്നത് ക്രിസ് ജോര്‍ദ്ദാന്‍. മിഡ്‌വിക്കറ്റില്‍ ക്യാച്ച്. പിന്നാലെ സാം ബില്ലിംഗ്‌സിനെ പുറത്താക്കി.

പിന്നീടുള്ള പന്തുകളില്‍ ആദില്‍ റഷീദും സാദിഖ് മെഹ്‌മൂദും പുറത്തായി. ഒരു പന്ത് ബാറ്റി നില്‍ക്കേ ഇംഗ്‌ളണ്ട് 162 ന് പുറത്തായി. ടി20 യില്‍ നാലു പന്തുകളില്‍ നാലു വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തില്‍ മലിംഗ, റഷീദ്ഖാന്‍, കര്‍ട്ടിസ് കാംഫര്‍ എന്നിവരുടെ ക്ലബ്ബിലാണ് ഹോള്‍ഡറും കടന്നത്.

Latest Stories

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം

INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം

ആലിയ ഭട്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്, അതിലേക്ക് എന്നെ തള്ളിവിടരുത്.. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: ശാലിനി പാണ്ഡെ

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ട്'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

'കോൺഗ്രസ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജിജു

വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് കെ സി വേണുഗോപാൽ; ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ, മറുപടിയുമായി അമിത് ഷാ; ചൂടേറിയ ചർച്ചയിൽ ലോക്‌സഭ

എളമരം കരീമിന് അറസ്റ്റ് വാറണ്ട്