ജസ്പ്രീത് ബുംറയ്ക്ക് ഐസിസി റാങ്കിംഗില്‍ മെച്ചപ്പെടല്‍ ; രോഹിത് ആദ്യ പത്തില്‍, വിരാട്‌ കോഹ്‌ലിയ്ക്ക് വന്‍ വീഴ്ച്ച...!!

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ മുമ്പോട്ട് പോയപ്പോള്‍ ഇന്ത്യയൂടെ മൂന്‍ നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് വന്‍ വീഴ്ച. ബൗളര്‍മാരുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബുംറ മുമ്പോട്ട് കയറിയപ്പോള്‍ വിരാട്‌കോഹ്ലി അഞ്ചില്‍ നിന്നും ഒമ്പതാം സ്ഥാനത്തേക്ക് വീണു.

ലങ്കയ്ക്ക എതിരേയുള്ള പരമ്പരയില്‍ അഞ്ചുവിക്കറ്റ് നേട്ടം ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയ ബുംറെ 830 പോയിന്റ് നേടി നാലാം സ്ഥാനത്താണ് എത്തിയത്. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ബുംറയെക്കുടാതെ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനുമുണ്ട്. 850 പോയന്റുമായി രണ്ടാം സ്ഥാനത്താണ് അശ്വിന്‍. ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമന്‍.

ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ മൂന്നാമതും പാകിസ്താന്റെ ഷഹീന്‍ അഫ്രീദി അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ബാറ്റര്‍മാരില്‍ അ്ഞ്ചാം സ്ഥാനത്തായിരുന്ന കോ്ഹ്ലി ഒമ്പതാം സ്ഥാനത്തേക്കാണ് വീണത്. നായകന്‍ രോഹിത് ശര്‍മ്മയും ഋഷഭ് പന്തും ആദ്യ പത്തിലുണ്ട്. രോഹിത് ആറാമതും പന്ത് പത്താമതുമാണ്. ഓസ്ട്രേലിയയുടെ മാര്‍നസ് ലബൂഷെയ്നാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാമതും ഓസ്ട്രേലിയയുടെ തന്നെ സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?