വിരാട് കൊഹ്‌ലിയെ വിറപ്പിച്ച് ജസ്പ്രീത് ബുംറ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; ഞെട്ടലോടെ ആരാധകർ

ഈ മാസം 19 ആം തിയതി മുതൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെ ഉള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പരിശീലനത്തിൽ ജസ്പ്രീത് ബുമ്രയുടെ പന്തുകളിൽ വിരാട് കോഹ്ലി പ്രയാസപ്പെട്ടാണ് കളിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടാതെ നേടി ബോളർ ആയ ഗുര്‍നൂര്‍ സിങിന്റെ പന്തുകളിലും വിരാട് പതറി.

വരുന്ന മത്സരത്തിൽ വിരാട് കോഹ്ലി ബാറ്റിംഗിൽ വൻഫ്ലോപ്പ് ആകുവോ എന്ന ആശങ്കയിലാണ് ആരാധകർ. ടെസ്റ്റിൽ നിന്നും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിരാട് ടീമിലേക്ക് മടങ്ങി എത്തുന്നത്. ഈ വർഷം തുടക്കത്തിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിരാട് പിന്മാറിയിരുന്നു. ഇത്രയും നാളത്തെ ഗ്യാപ്പ് വിരാടിന്റെ ബാറ്റിംഗിന് തടസമായി എന്ന വിലയിരുത്തലുമായി മുൻ താരങ്ങളും രംഗത്ത് എത്തി.

ജസ്പ്രീത് ബുമ്രയുടെ പന്തുകളിൽ യോർക്കർ ബോളുകൾ വിരാട് തടഞ്ഞിട്ടു. എന്നാൽ അടുത്ത പന്തുകൾ ബുമ്ര ഇരുവശങ്ങളിലേക്കും മാറ്റി എറിഞ്ഞ് വിരാടിനെ വെള്ളം കുടിപ്പിച്ചു. ഇന്ത്യൻ സ്‌ക്വാഡിൽ യുവ താരം യശസ്‌വി ജയ്‌സ്വാളിനും ഇതേ അവസ്ഥ തന്നെയാണ് സംഭവിച്ചത്. ബംഗ്ലാദേശുമായുള്ള മത്സരത്തിൽ യശസ്‌വിയും, വിരാടും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉള്ള താരങ്ങളാണ്. ഇരുവരുടെയും പ്രകടനം ഇന്ത്യയ്ക്ക് പ്രധാനമാണ്.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്. ഇത്തവണ ബംഗ്ലാദേശ് നാലാം സ്ഥാനത്താണ് നിൽക്കുന്നത്. മികച്ച ടീം ആയിട്ട് തന്നെ ആണ് ഇത്തവണ ബംഗ്ലാ കടുവകൾ ഇന്ത്യയെ നേരിടാൻ വരുന്നതും. നെറ്റ്സിൽ നേരിട്ട പിഴവുകൾ പരിഹരിച്ച് മത്സരത്തിൽ വിരാടും, യശസ്‌വിയും മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ