ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയന്‍ പേസ് ബോളര്‍ ജേ റിച്ചാര്‍ഡ്സണ്‍ പുറത്തായി. പിന്തുട ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് ശേഷം മാര്‍ച്ച് 17 ന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തിനുള്ള 16 അംഗ ടീമില്‍ താരം ഇടം നേടിയിരുന്നു. ഇന്ത്യയിലേക്കുള്ള തന്റെ പര്യടനത്തിന് മുന്നോടിയായി മാച്ച് ഫിറ്റ്‌നസ് നേടാനുള്ള ശ്രമത്തിലായിരുന്നു താരമെങ്കിലും അതില്‍ പരാജയപ്പെട്ടതോടെയാണ് പിന്മാറ്റം.
ഇതേ തുടര്‍ന്ന് വലംകൈയ്യന്‍ ബോളറുടെ ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലായിരിക്കുകയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് റിച്ചാര്‍ഡ്സണ്‍. ജസ്പ്രീത് ബുംറയും ഇല്ലാതിരിക്കെ റിച്ചാര്‍ഡ്സണെ കൂടി നഷ്ടപ്പെടുന്ന സാഹചര്യം മുംബൈയ്ക്ക് ആശങ്കയേറ്റുന്നതാണ്.
ഐപിഎല്‍ 2023 മിനി ലേലത്തില്‍ അടിസ്ഥാന വിലയായ 1.50 കോടിക്കാണ് റിച്ചാര്‍ഡ്സണെ മുംബൈ തങ്ങളുടെ പാളയത്തിലെത്തിച്ചത്. എന്നാല്‍ ബുംറയ്‌ക്കൊപ്പം റിച്ചാര്‍ഡ്സണും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായാല്‍ പകരക്കാരെ തിരയേണ്ട അവസ്ഥയിലാവും ഫ്രാഞ്ചൈസി.