IPL 2025: എന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും അദ്ദേഹം, അല്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, വെളിപ്പെടുത്തി ആര്‍സിബി താരം

ആര്‍സിബിയുടെ ആദ്യത്തെ മത്സരങ്ങളിൽ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചത് ബാറ്റിംഗ് കോച്ചും മെന്ററും ആയ ദിനേശ് കാർത്തിക് ആണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ. കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിലൂടെ ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം നഷ്ടപെട്ട ജിതേഷിന് ഈ വർഷത്തെ ഐപിഎല്‍ വളരെ നിര്‍ണായകമാണ്‌. തന്റെ കുറവുകളെ പറ്റിയും ഷോട്ടുകളിൽ കൊണ്ട് വരേണ്ട വ്യത്യാസങ്ങളെ പറ്റിയും കാർത്തിക് വ്യക്തമാക്കി തന്നു.

കളിക്കാൻ പ്രയാസമുള്ള ബോളുകള്‍ നിരന്തരമായി പ്രാക്ടീസ് ചെയ്യുകയും പുതിയ ഷോട്ടുകൾ പഠിക്കുകയും ചെയ്യാന്‍ കാർത്തിക് സഹായിച്ചു എന്നും ജിതേഷ് ശർമ്മ കൂട്ടിച്ചേർത്തു.കഴിഞ്ഞ ഐപിഎല്‍ സീസണിൽ 12 ഇന്നിങ്സിൽ നിന്ന് 131 സ്ട്രൈക്ക് റേറ്ററിൽ 182 റൺസ് മാത്രമാണ് ജിതേഷ് ശർമ്മയ്ക്ക്‌ നേടാനായത്. അതോടെ മെഗാ താരലേലത്തിന് മുൻപ് പഞ്ചാബ് കിങ്‌സ്‌  ജിതേഷിനെ റിലീസ് ചെയ്തു. കഴിഞ്ഞ വർഷം തനിക് മാനസികമായി മത്സരത്തിൽ മുഴുകാൻ സാധിച്ചില്ല എന്നും ഭാവി കാര്യങ്ങളെ പറ്റി ചിന്തിക്കുക ആയിരുന്നു എന്നും ജിതേഷ് ശർമ്മ വ്യക്തമാക്കി.

താരലേലത്തിൽ 11 കോടി രൂപയ്ക്കാണ് ബെംഗളൂരു ജിതേഷിനെ സ്വന്തമാക്കിയത്. ഇതുവരെ വരെ നാല്‌ ഇന്നിങ്സുകളിൽ നിന്ന് 185 സ്ട്രൈക്ക് റേറ്ററിൽ 85 റൺസാണ് ഈ 31കാരന്‍ നേടിയത്. ഐപിഎലില്‍ ഈ സീസണില്‍ ഇതുവരെ നാല് കളികളില്‍ മൂന്നും ജയിച്ച് പോയിന്റ് ടേബിളില്‍ മൂന്നാമതാണ് ആര്‍സിബി. മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു അവര്‍ ഒടുവില്‍ ജയിച്ചുകയറിയത്. ഇക്കളിയില്‍ വിരാട് കോലിയും രജത് പാട്ടിധാറും അര്‍ധസെഞ്ച്വറികള്‍ നേടിയിരുന്നു. കൂടാതെ 40 റണ്‍സ് നേടി രജത് പാട്ടിധാറും ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി.