ലേലത്തിനുണ്ട്, പക്ഷേ ഈ വര്‍ഷം കളിക്കില്ല; എടുക്കുന്ന ടീമിന് പകരക്കാരെ തരില്ലെന്ന് അധികൃതര്‍

പരിക്കിനെ തുടര്‍ന്ന് ഏരെ നാളായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇംഗ്ലീഷ് ഹിറ്റ് പേസര്‍ ജോഫ്ര ആര്‍ച്ചറും ഐപിഎല്‍ ലേല ലിസ്റ്റില്‍. എന്നാല്‍ ലിസ്റ്റില്‍ പേരുണ്ടെങ്കിലും 2022 സീസണില്‍ ആര്‍ച്ചര്‍ കളിക്കില്ല. 2023 സീസണില്‍ താരം കളിക്കുമെന്നാണ് വിവരം.

പക്ഷേ പ്രധാന പ്രശ്‌നം അതൊന്നുമല്ല. ലേലത്തില്‍ ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തുന്ന ഫ്രാഞ്ചൈസിക്ക് ഇക്കൊല്ലം പകരക്കാരെ അനുവദിക്കില്ലെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചതായും റിപ്പോട്ടുകളുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ആര്‍ച്ചറെ മെഗാ ലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് താരം ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തത്.

പരിക്കിനെ തുടര്‍ന്ന് ആര്‍ച്ചര്‍ക്ക് ടി20 ലോക കപ്പും ആഷസും ഉള്‍പ്പെടെ നിര്‍ണായക ടൂര്‍ണമെന്റുകളൊക്കെ നഷ്ടമായിരുന്നു. ഈ സീസണില്‍ കളിക്കില്ലെന്ന് അറിയിച്ചതിനാല്‍ പരുക്കില്‍ നിന്ന് ഇക്കൊല്ലം മുക്തനാവില്ലെന്ന സൂചന തന്നെയാണ് ആര്‍ച്ചര്‍ നല്‍കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു